22 October Thursday

ജാ​ഗ്രതയേറണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020
തിരുവനന്തപുരം 
23 ആരോഗ്യപ്രവർത്തകരടക്കം 681 പേർക്ക്‌ ചൊവ്വാഴ്‌ച കോവിഡ് സ്ഥിരീകരിച്ചു. 526 പേർക്ക് സമ്പർക്കത്തിലൂടെയാണ്. 130 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ടുപേർ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ്. 11 പേരുടെ മരണം കോവിഡ് മൂലമാണെന്ന്‌ സ്ഥിരീകരിച്ചു. 469 പേർ രോഗമുക്തരായി. 
കടയ്ക്കാവൂർ സ്വദേശിനി ലത (40), നെടുമങ്ങാട് സ്വദേശി ധർമ്മദാസൻ(67), വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷൻ നായർ(68), അരുവിക്കര സ്വദേശി രാധാകൃഷ്ണൻ(68), കരിമഠം കോളനി സ്വദേശി സെയ്ദാലി(30), പാറശാല സ്വദേശിനി പ്രീജി (38), വള്ളക്കടവ് സ്വദേശി ഷമീർ(38), പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി(68), പെരുങ്കുഴി സ്വദേശി അപ്പു(70), ചിറയിൻകീഴ് സ്വദേശി ബാലകൃഷ്ണൻ (81), വട്ടിയൂർക്കാവ് സ്വദേശി സുരേന്ദ്രൻ(54) എന്നിവരാണ്‌ കോവിഡ് ബാധിച്ച്‌ മരിച്ചത്. 
രോഗികളിൽ 290 പേർ സ്ത്രീകളും 391 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസ്സിനു താഴെയുള്ള 65 പേരും 60 വയസ്സിനു മുകളിലുള്ള 106 പേരുമുണ്ട്. 
പുതുതായി 2,071 പേർ നിരീക്ഷണത്തിലായി. ഇവരടക്കം 26,245 പേർ ആകെ നിരീക്ഷണത്തിലുണ്ട്.  4,011 പേർ വിവിധ ആശുപത്രികളിലും 21,693 പേർ വീടുകളിലും 541 പേർ വിവിധ സ്ഥാപനങ്ങളിലുമാണ്‌. 20 ഗർഭിണികളും 22 കുട്ടികളും ചികിത്സയിലുണ്ട്.
 
ആകെ രോഗികൾ: 27,630
ചികിത്സയിൽ: 7263
രോഗമുക്തർ: 20,164
മരണം: 186

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top