18 September Wednesday

ജോൺസണെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

കടലിൽ കാണാതായ ലൈഫ്‌ ഗാർഡ്‌ ജോൺസണിനായി തെരച്ചിൽ നടത്തുന്നു

തിരുവനന്തപുരം 

കരഞ്ഞ്‌ കലങ്ങിയ കണ്ണുമായി കടലിലേക്ക്‌ നോക്കി ജോൺസന്റെ ഭാര്യ ശാലിനിയും കുഞ്ഞു മക്കളും. എന്ത്‌ പറയണമെന്നറിയാതെ ,ഒന്ന്‌ ആശ്വാസിപ്പിക്കാൻ പോലുമാവാതെ വിവരമറിഞ്ഞെത്തിയ വേളാങ്കണിയിലെ ബന്ധുക്കൾ. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചോടെയാണ്‌തിരയിൽപെട്ട മൂന്നാർ സ്വദേശിയായ അമൂല്യയെ ലൈഫ്‌ ഗാർഡായ ജോൺസൺ രക്ഷിക്കാനായി കടലിലേക്കിറങ്ങിയത്‌. അമൂലയെ രക്ഷിച്ച്‌ തീരത്തെത്തിച്ച ജോൺണിന്റെ തലകരിങ്കലിൽ ഇടിച്ചു. ഇതോടെ അബോധാവസ്ഥയിലായി തൊട്ട്‌ വന്നതിരയിൽ അകപെട്ടുകയായിരുന്നു. ശംഖുംമുഖത്ത് ശക്തമായി ആഞ്ഞടിച്ച തിരമാലകൾക്കുമുന്നിലും  പ്രിയ സുഹൃത്തിനായി തെരച്ചിൽ തുടരുന്നുന്നുണ്ട്‌ ഇരുപതോളം ലൈഫ്‌ ഗാർഡുമാരും മത്സ്യത്തൊഴിലാളികളും. ഒപ്പം തീരദേശ പൊലീസും നാവികസേനയും. ജോൺസണിനോടുള്ള ആദരസൂചകമായി ചെറുകിട കച്ചവടക്കാർ  കടകൾ അടച്ചിട്ടു. അഞ്ചു ബോട്ടുകളും നേവിയുടെ ഡ്രോണിയറും വ്യാഴാഴ്‌ച തെരച്ചിൽ നടത്തി.കോസ്റ്റൽ ഗാൾഡിന്റെയും ഫീഷറിസ്‌ വകുപ്പിന്റെയും ഓരോ ബോട്ടും ലൈഫ്‌ ഗാൾഡുമാരുടെ മൂന്ന്‌ ബോട്ടും ഉൾപ്പെടെയാണിത്‌.  കൂടാതെ സുഹൃത്തുക്കളായ മത്സ്യത്തൊഴിലാളികളും മുങ്ങൾ വിദഗ്ദരും പങ്കാളികളായി.വ്യാഴാഴ്‌ച പുലർച്ചെ ആരംഭിച്ച തെരച്ചിൽ രാത്രി ഏറെ വൈകിയും തുടർന്നു. വെള്ളിയാഴ്‌ച തെരച്ചിലിനായി കൂടുതൽ ബോട്ടുകളിറക്കുമെന്ന്‌ അധികൃതർ അറിയിച്ചു.

പ്രധാന വാർത്തകൾ
 Top