18 September Wednesday

വേളിയിൽ കുട്ടിട്രെയിൻ ജനുവരിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

തിരുവനന്തപുരം

വേളി ടൂറിസ്റ്റ്‌ വില്ലേജിലെ കുട്ടി ട്രെയിൻ അടുത്ത ജനുവരി മുതൽ. കാഴ്‌ചക്കാർക്ക്‌ കയറാം. ശംഖുകുളം ചുറ്റി കുട്ടികളുടെ പാർക്ക്‌ കടന്ന് കായലോരംവഴി ഫ്‌ളോട്ടിങ് പാലത്തിലും അവിടെനിന്ന്‌ കടൽത്തീരംവഴി വില്ലേജിലെത്തുന്ന പാതയുടെ നിർമാണം ഡിസംബറിൽ പൂർത്തിയാകും. കാഴ്ചകൾ കാണുന്നതിന് ഇരുവശവും തുറന്നിട്ട ‌ ട്രെയിനിൽ 45 പേർക്ക് സഞ്ചരിക്കാനാകും. പാത നിർമിക്കുന്നതിനുള്ള പണികൾ 30 ശതമാനത്തോളം പൂർത്തിയായി. രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള തീവണ്ടിപ്പാതയാണ് നിർമിക്കുന്നത്. ട്രെയിൻ കടന്നുപോകുന്ന വഴിയിൽ തുരങ്കവും പാലവും നിർമിക്കും. ഇതിന്റെ ഡിസൈൻ പൂർത്തിയായി കഴിഞ്ഞു. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണെങ്കിലും ആവി എൻജിന്റെ മാതൃകയിലാണ് നിർമാണം. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണച്ചുമതല. പദ്ധതിച്ചെലവ്‌ 10 കോടി രൂപ.

പ്രധാന വാർത്തകൾ
 Top