19 September Thursday

മുട്ടത്തറ എൻജി. കോളേജിൽ എസ്‌എഫ്‌ഐക്ക്‌ വിജയം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

തിരുവനന്തപുരം

മുട്ടത്തറ എൻജിനിയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റും സ്വന്തമാക്കി എസ്എഫ്ഐ. കെഎസ്‌യു–--എബിവിപി സ്വതന്ത്ര മുന്നണിയെ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് മുഴുവൻ സീറ്റും എസ്എഫ്ഐ കരസ്ഥമാക്കിയത്. ചെയർമാൻ മിഥുൻ, ജനറൽ സെക്രട്ടറി ഹരി, വൈസ് ചെയർപേഴ്‌സൻ അമൃത, യുയുസി ജിബിന എന്നിവരെ തെരഞ്ഞെടുത്തു.  ആഹ്ലാദ പ്രകടനത്തിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആര്യ രാജേന്ദ്രൻ, എസ്എഫ്ഐ ടെക്നോസ്‌ സംസ്‌ഥാന കമ്മിറ്റി അംഗം അർഷാദ് കാരക്കുന്ന്, ഏരിയ പ്രസിഡന്റ് ശരത്ത്, സെക്രട്ടറി ബ്രഹ്മജിത്ത്, ടെക്നോസ്‌ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഹരിപ്രസാദ്, യൂണിറ്റ് പ്രസിഡന്റ് അമൽ, സെക്രട്ടറി ശ്രീറാം എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top