15 November Friday
മണമ്പൂർ ഉപതെരഞ്ഞെടുപ്പ്

പ്രചാരണത്തിൽ മുന്നേറി ഷാജഹാൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

വർക്കല

മണമ്പൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി  അഡ്വ. എസ് ഷാജഹാൻ പ്രചാരണത്തിൽ മുന്നേറുന്നു. ആദ്യഘട്ടം വെട്ടൂർ, മണമ്പൂർ, ചെറുന്നിയൂർ പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും  വോട്ടർമാരെ നേരിൽകണ്ട്‌ വോട്ടഭ്യർഥിച്ചു. 23ന് ഒറ്റൂർ, 24ന് കരവാരം 25 ന് കുടവൂർ, നാവായിക്കുളം ലോക്കൽ കേന്ദ്രങ്ങളിൽ ഗൃഹസന്ദർശനം നടത്തും. രണ്ടാംഘട്ട സന്ദർശനം 26ന് രാവിലെ 7 മുതൽ മണമ്പൂർ ലോക്കലിൽനിന്ന്‌ ആരംഭിക്കും. 27ന് ചെറുന്നിയൂർ, 28ന് വെട്ടൂർ, 29 -ന് ഒറ്റൂർ, 30ന് കരവാരം, 31ന് കുടവൂർ, നാവായിക്കുളം ലോക്കൽ കേന്ദ്രങ്ങളിലും സന്ദർശനം തുടരും. 28 നും, 29 നും 30 നും ഉച്ചയ്ക്കുശേഷം വാഹന പര്യടനവുമുണ്ടാകും. സെപ്തംബർ മൂന്നിനാണ്‌ തെരഞ്ഞെടുപ്പ്‌

പ്രധാന വാർത്തകൾ
 Top