27 September Monday

പെട്രോൾ പമ്പ് ഉടമയെ കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

 

തിരുവനന്തപുരം  
തിരുവല്ലം കരിമ്പുവിളയിൽ പെട്രോൾ പമ്പ് ഉടമയെയും ജീവനക്കാരെയും ഓട്ടോയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കുര്യാത്തി എംഎസ്‌കെ നഗറിൽ വിനോദ് കുമാറി(33)-നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.  ഫോർട്ട്, കോവളം സ്റ്റേഷനുകളിൽ വിനോദ് കുമാറിനെതിരെ ഏഴ് കേസുണ്ട്. 
ചൊവ്വാഴ്ച രാത്രി 8.30-നാണ് സംഭവം. കരിമ്പുവിളയിയിലെ നവീൻ ഫ്യൂവൽസ് പെട്രോൾ പമ്പിലേക്ക് അമിതവേഗത്തിലെത്തിയ ഓട്ടോ പമ്പ് ഉടമ കവടിയാർ സ്വദേശി നസിമുദ്ദീന്റെയും ജീവനക്കാരുടെയും ദേഹത്ത് ഉരസി. ഇത് ചോദ്യം ചെയ്തതോടെ വിനോ​ദ് രണ്ടു മൂന്ന് പ്രാവശ്യം ഓട്ടോ വട്ടംചുറ്റി ഓടിച്ച് ഇവരെ ഇടിച്ചുവീഴ്‌ത്താൻ ശ്രമിക്കുകയായിരുന്നു. 
സിസിടിവി ദൃശ്യം പരിശോധിച്ചതോടെയാണ് ഓട്ടോയടക്കം വിനോദിനെ പിടികൂടിയത്. പൂന്തുറ എസ്എച്ച്ഒ സജികുമാർ, എസ്ഐ രാഹുൽ, അജിത്, സന്തോഷ്, ഷിജു എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top