19 February Tuesday

ഇൻഷാ അള്ളാഹ് ഡെമോക്രസിയും ജയ് ഭീം കോമ്രേഡും ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018
തിരുവനന്തപുരം
രാജ്യാന്തര ഹ്രസ്വചിത്ര മേളയുടെ നാലാം ദിനമായ തിങ്കളാഴ‌്ച 13 വിഭാഗങ്ങളിലായി 50 ചിത്രം പ്രദർശിപ്പിക്കും. പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിന്റെ രാഷ്ട്രീയ ജീവിതം അടയാളപ്പെടുത്തിയ‘ഇൻഷാ അള്ളാഹ് ഡെമോക്രസി’, ആനന്ദ് പട്‌വർധന്റെ ‘ജയ് ഭീം കോമ്രേഡ്’ എന്നിവയും പ്രദർശനത്തിലുണ്ട്. ഭരണകൂടഭീകരത ചിത്രീകരിക്കുന്ന ഈ ചിത്രം നേരത്തെ വിവാദമായിരുന്നു. 
ഒരു മനുഷ്യന്റെ കഴുതയോടൊപ്പമുള്ള മരുഭൂമി യാത്ര പ്രമേയമാക്കിയ ഡോങ്കി, ദി ഇഡിയറ്റ്‌സ്, ജി തുടങ്ങിയ ഏഴ് ചിത്രങ്ങളാണ് ഷോർട്ട് ഫിക്ഷൻ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുക. 
കോമ്പറ്റീഷൻ ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ മുംബൈ ഹസിൽ, പൊയറ്റ്‌സ് ഓഫ് ദ പാസ്റ്റ്, ദി നാഗ പ്രൈഡ് എന്നിവയടക്കം ഏഴ് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 
അമേരിക്കയിലെ  ഒരു സ്‌കൂളിൽ നടന്ന വെടിവയ്പിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ പ്രമേയമാക്കിയ ചിത്രം ദേക്ക്‌ലാബ് ഇലമെന്ററിയാണ് രാജ്യാന്തര വിഭാഗത്തിലെ മറ്റൊരു ചിത്രം. ഫോക്കസ് അനിമേഷന്റെ പിസ്ഡ് ഓഫ്, സർവൈവൽ, അൺടോൾഡ്, അമ്മയ്ക്കായ് എന്നീ ചിത്രങ്ങളും തിങ്കളാഴ‌്ച പ്രദർശിപ്പിക്കും.
 ഇന്ദിരാ സെൻ സംവിധാനം ചെയ്ത കഥാർസിസ് ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. കഴിഞ്ഞ ദിവസം പ്രേക്ഷകപ്രീതി നേടിയ പേർഷ്യൻ ടെയിൽസ് വിഭാഗത്തിൽ എട്ട് ചിത്രമാണ‌് പ്രദർശിപ്പിക്കുന്നത്.  
പ്രധാന വാർത്തകൾ
 Top