തിരുവനന്തപുരം
പുത്തരിക്കണ്ടം പുതുപുത്തനാക്കി തിരുവനന്തപുരം കോർപറേഷൻ. സ്മാർട് സിറ്റി പദ്ധതിയിലൂടെയാണ് കോർപറേഷൻ മൈതാനം ഗംഭീരമാക്കിയത്. അന്തിമ പ്രവൃത്തികൾ കൂടി ഉടൻ പൂർത്തിയാക്കി ന്യൂജെൻ മൈതാനം നാടിന് സമ്മാനിക്കും.
ഓപ്പൺ എയർ തിയറ്റർ, ആർട്ട് ഗ്യാലറി, യോഗ സെന്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, ഓപ്പൺ ജിം, സൈക്കിൾ ട്രാക്ക്, ഭിന്നശേഷി സൗഹൃദ പാത എന്നിവയാണ് പുതിയതായി ഒരുക്കിയിട്ടുള്ളത്. ഓപ്പൺ തിയറ്ററിൽ രണ്ട് ഗ്യാലറിയുണ്ട്. വേദിക്ക് താഴെയുള്ള നിശ്ചിത സ്ഥലം വിവിധ കലാപരിപാടികളടക്കം നടത്താൻ കഴിയുംവിധം ഇന്റർലോക്ക് പാകി.
അതിമനോഹരമയി ആർട് ഗ്യാലറിയും ഒരുക്കി. സമീപത്തായി യോഗസെന്ററും കുട്ടികൾക്കുള്ള കളിസ്ഥലവുമുണ്ട്. മൈതാനത്തിന് ചുറ്റുമുള്ള പാതയുടെ വിവിധ ഇടങ്ങളിലായി 16 ഊഞ്ഞാലുണ്ട്. പാതയോരത്ത് മഴയും വെയിലും കൊള്ളാതെ ഇരിക്കാനുള്ള 11 ഷെൽട്ടറും ഒരുക്കി.
രണ്ട് ഓപ്പൺ ജിമ്മും റെഡിയാണ്. ഗ്യാലറികൾക്ക് കീഴെയായി 16 കടമുറി നിർമിച്ചിട്ടുണ്ട്. നിലവിലുള്ള ശുചിമുറി നവീകരിച്ചു, രണ്ടെണ്ണം നിർമിച്ചു. ഇതിൽ ഒരെണ്ണം ഭിന്നശേഷിക്കാർക്കുള്ളതാണ്. മൈതാനത്തിന്റെ പ്രധാനകവാടവും സജ്ജീകരിച്ചു. ഉദ്ഘാടനം ഉടൻ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..