08 August Saturday
തെരഞ്ഞെടുപ്പ‌് അട്ടിമറിക്കാൻ നീക്കം

പൊലീസ‌് സഹകരണ സംഘത്തിൽ കാർഡ‌് വിതരണം തടസ്സപ്പെടുത്താൻ അക്രമം

സ്വന്തം ലേഖകൻUpdated: Sunday Jun 23, 2019
തിരുവനന്തപുരം 
ജില്ലാ പൊലീസ‌് സഹകരണ സംഘം തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ തിരിച്ചറിയൽ കാർഡ‌് വിതരണം തടസ്സപ്പെടുത്താൻ മുൻ അസോസിയേഷൻ നേതാക്കളുടെ ശ്രമം.  മുൻ അസോസിയേഷൻ പ്രസിഡന്റ‌് ജി ആർ അജിത്തും ഏതാനും പൊലീസുകാരുമാണ‌് നിയമം ലംഘിച്ച‌് നന്ദാവനത്തെ സൊസൈറ്റി ആസ്ഥാനത്ത‌് ശനിയാഴ‌്ച രാവിലെ ആക്രമണവും ഉപരോധവും നടത്തിയത‌്. ഹൈക്കോടതി നിർദേശ പ്രകാരം അഡ‌്മിനിസ‌്ട്രേറ്റർ അസിസ‌്റ്റൻഡ‌് രജിസ‌്ട്രാർ എ ആർ പ്രഭിത്തിന്റെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങളായി തിരിച്ചറിയൽ കാർഡ‌് പുതുക്കി നൽകി വരികയായിരുന്നു.
 
 ശനിയാഴ‌്ച രാവിലെ  അജിത്തുംകൂട്ടരും സംഘം ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു‌. 27നാണ‌് തെരഞ്ഞെടുപ്പ‌്. പൊലീസ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ ഭാരവാഹിയും സഹകരണം സംഘം തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ കെ എ‌സ‌് ആനന്ദിനെ ആക്രമിച്ചു. തുടർന്ന‌് സംഘർഷമായി.  എആർ ക്യാമ്പിന‌് മുന്നിൽ അജിത്തും കൂട്ടരും ഉപരോധം സൃഷ്ടിച്ചു. മ്യൂസിയം പൊലീസ‌് എത്തി ഇവരെ അറസ‌്റ്റ‌് ചെയ‌്ത‌് നീക്കി. സ്ഥാനാർഥിയെ ആക്രമിച്ചതിന‌് അജിത്തിനും  സിവിൽ പൊലീസ‌് ഓഫീസർ അനീഷിനുമെതിരെ കേസെടുത്തു. നിയമം ലംഘിച്ചതിനും അജിത്തിനും സംഘത്തിനുമെതിരെ കേസുണ്ട‌്. അജിത്തിനൊപ്പമുള്ള പ്രവീൺ എന്ന പൊലീസുകാരന്റെ പരാതിയിലും കേസ‌് രജിസ‌്റ്റർ ചെയ‌്തിട്ടുണ്ട‌്. 
 
യുഡിഎഫ‌് ഭരണത്തിൽ സംഘത്തിൽ നടന്ന കൊടിയ അഴിമതി അന്നത്തെ അസോസിയേഷൻ ഭാരവാഹികൾ തന്നെയാണ‌് പുറത്തുകൊണ്ടുവന്നത‌്.   അഴിമതിക്കായി  അജിത്തും സംഘവും മിനിറ്റ‌്സ‌് തിരുത്തുന്നത‌് സിസിടിവിയിൽ പതിയുകയും പുറത്തുവരികയും ചെയ‌്തിരുന്നു. തുടർന്ന‌് ഹൈക്കോടതി അനുമതിയോടെയാണ‌് അഡ‌്മിന‌ിസ‌്ട്രേറ്റർ ചുമതലയേറ്റതും പുതിയ തിരിച്ചറിയൽ കാർഡ‌് വിതരണം ചെയ്യാൻ തീരുമാനിച്ചതും. 8300 പൊലീസുകാർ സംഘത്തിൽ അംഗങ്ങളാണ‌്. തെരഞ്ഞെടുപ്പ‌ിലൂടെ പുതിയ ഭരണ സമിതി അധികാരമേറ്റാൽ സംഘം കെട്ടിട നിർമാണത്തിലെ അഴിമതിയുടെ ചുരുളഴിയുമെന്ന‌് കണ്ടാണ‌് അജിത്തും ഏതാനും പാർശ്വവർത്തികളും പൊലീസുകാർക്ക‌് യോജിക്കാത്ത രീതിയിൽ തെറിയഭിഷേകവുമായി നന്ദാവനം ക്യാമ്പിൽ സംഘർഷം സൃഷ്ടിക്കാൻ മുതിർന്നത‌്. സംഭവവുമായി ബന്ധപ്പെട്ട്‌ 13 പൊലീസുകാർക്കെതിരെ നടപടിക്ക‌് ശുപാർശ. സ‌്പെഷ്യൽബ്രാഞ്ച‌് അസി.കമീഷണർ സിറ്റി പൊലീസ‌് കമീഷണർക്ക‌് നൽകിയ റിപ്പോർട്ടിലാണ‌് നടപടിക്ക‌് ശുപാർശ ചെയ‌്തത‌്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top