07 July Thursday
കാട്ടാൽ പുസ്തക മേള

തെരുവ്‌ നാടകം മത്സരം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

കാട്ടാൽ പുസ്തകമേളയോട്‌ അനുബന്ധിച്ച് നടന്ന സംസ്ഥാന തെരുവ് നാടക മത്സരം അയിലം ഉണ്ണിക്കൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

കാട്ടാക്കട 
കാട്ടാൽ പുസ്തകമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച പോൾ സുധാകരൻ -അവണാകുഴി ജയകുമാർ സ്മാരക സംസ്ഥാനതല തെരുവ് നാടക മത്സരം കാഥികൻ അയിലം ഉണ്ണിക്കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കാരയ്ക്കാമണ്ഡപം വിജയകുമാർ അധ്യക്ഷനായി. കാട്ടാക്കട എൻ മോഹനൻ, സെയ്ദ് സബർമതി, പി മണികണ്ഠൻ എന്നിവർ സംസാരിച്ചു. നാടകപ്രവർത്തകൻ കാട്ടാക്കട എൻ മോഹനന് കാട്ടാക്കട ദിവാകരൻ സ്മാരക പുരസ്കാരം അയിലം ഉണ്ണിക്കൃഷ്ണൻ സമ്മാനിച്ചു.
"അകതാളം' പ്രത്യേക കവി സമ്മേളനം വിനോദ് വൈശാഖി ഉദ്‌ഘാടനം ചെയ്തു. കാട്ടാൽ നാടകോത്സവം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ കെ ഗിരി അധ്യക്ഷനായി. എസ് രാഹുൽ സ്വാഗതം പറഞ്ഞു. എൻ എസ് എൽസ പ്ലാവിള രചിച്ച "ആദ്യകാല കമ്യൂണിസ്റ്റ് പഥികർ' എന്ന പുസ്തകം പ്രകാശിപ്പിച്ചു. ഓച്ചിറ സരിഗയുടെ "നളിനാക്ഷന്റെ വിശേഷങ്ങൾ' നാടകം അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top