15 July Wednesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനയായി ആട്‌

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സുലോചന സംഭാവന നൽകിയ ആടിനെ കൗൺസിലർ സിന്ധു ശശിക്ക്‌ കൈമാറുന്നു

കാട്ടായിക്കോണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തന്റെ ഉപജീവനമാർഗമായ ആടിനെ സംഭവാനചെയ്ത് വീട്ടമ്മ. കാട്ടായിക്കോണം വാഴവിള വീട്ടിൽ സുലോചനയാണ് നാടിനാകെ മാതൃകയായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകാൻ പണമില്ലാത്തതിനാലാണ് നാല് ആടുകളിൽ ഒന്നിനെ സംഭാവന ചെയ്തത്. ഡിവൈഎഫ്‌ഐയുടെ റീസൈക്കിൾ കേരളയുടെ ഭാഗമായി വീട്ടിലെത്തിയ പ്രവർത്തകരോടാണ് സംഭാവന ചെയ്യാൻ സന്നദ്ധത അറിയിച്ചത്. തുടർന്ന്  കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശി, സിപിഐ എം കാട്ടായിക്കോണം ലോക്കൽ കമ്മിറ്റി അംഗം പി സുരേഷ് എന്നിവരുടെ സാന്നിധ്യത്തിൽ ഡിവൈഎഫ്‌ഐ വാഴവിള യൂണിറ്റ് സെക്രട്ടറി അജിത്‌ ആടിനെ ഏറ്റുവാങ്ങി. ഇതിനെ വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനയായി നൽകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top