22 August Thursday

ചെല്ലം അംബ്രല്ല മാർട്ട‌് വ്യാപാരിവ്യവസായി സമിതി നേതാക്കൾ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

തീപിടിത്തമുണ്ടായ ചെല്ലം അംബ്രല്ല മാർട്ടും സുപ്രീം ലെതേഴ്‌സും വ്യാപാരിവ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ‌് വി കെ സി മമ്മദ‌് കോയ എംഎൽഎ, ജില്ലാ സെക്രട്ടറി വി പാപ്പച്ചൻ തുടങ്ങിയവർ സന്ദർശിക്കുന്നു

തിരുവനന്തപുരം
തീപിടിത്തമുണ്ടായന്ന ചെല്ലം അംബ്രല്ലാ മാർട്ടിന്റെയും സുപ്രീം ലതേഴ‌്സിന്റെയും സ്ഥാപനങ്ങൾ വ്യാപാരിവ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ‌് വി കെ സി മമ്മദ‌് കോയ എംഎൽഎ, ജില്ലാ സെക്രട്ടറി വി പാപ്പച്ചൻ, ചാല ഏരിയ സെക്രട്ടറി എ ആദർശ‌് ചന്ദ്രൻ, പ്രസിഡന്റ‌് സുരേന്ദ്രൻ നായർ എന്നിവർ സന്ദർശിച്ചു. തുടർച്ചയായി നഗരത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ ഉണ്ടാകുന്ന തീപിടിത്തം ഗൗരവത്തോടുകൂടി കാണണമെന്നും സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
അപകടസാധ്യത മനസ്സിലാക്കി പോയിന്റിൽ തന്നെ വെള്ളം ലഭ്യമാകുന്ന കോഴിക്കോട‌് മിഠായി തെരുവ‌് മാതൃക നടപ്പാക്കുകയും പുത്തരിക്കണ്ടം മൈതാനത്ത‌് 24 മണിക്കൂർ ഫയർഫോഴ‌്സിന്റെ വാഹനം ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും വി കെ സി മമ്മദ‌് കോയ എംഎൽഎ, ജില്ലാ സെക്രട്ടറി വി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top