23 August Friday

പ്രകാശം സമഗ്ര വിദ്യാഭ്യാസ പദ്ധതി; കരിയര്‍ ഗൈഡന്‍സ് ശിൽപ്പശാല നാളെ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019
തിരുവനന്തപുരം
കഴക്കൂട്ടം മണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ വിജയികൾക്ക് ഉപരിപഠനത്തിന് മാർഗനിർദേശം നൽകാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ശിൽപ്പശാല . വെള്ളിയാഴ്ച രാവിലെ 9.30മുതൽ കഴക്കൂട്ടം അൽസാജ് കൺവൻഷൻ സെന്ററിലാണ‌് ശിൽപ്പശാല. ഡോ. പി ആർ വെങ്കിട്ടരാമൻ, ഡോ. ഉഷാ ടൈറ്റസ് , രാജുകൃഷ്ണൻ, ഡോ. രാജശ്രീ അജിത്ത്, ഡോ. ബി രാജേന്ദ്രൻ എന്നിവർ ക്ലാസുകൾ നയിക്കും.
കഴക്കൂട്ടം മണ്ഡലത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടപ്പാക്കുന്ന പ്രകാശം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.  വിദ്യാർഥികൾക്ക് ഒപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യം. വിദ്യാർഥികളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും.  താൽപര്യമുള്ളവർ പേരും വിവരങ്ങളും രജിസ്റ്റർ ചെയ്യണം. ഫോൺ–- 9946698961, 9961230754, 9447103222 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. മന്ത്രിയുടെ കഴക്കൂട്ടം മണ്ഡലത്തിലെ ഓഫീസുകളിൽ നേരിട്ട് എത്തിയും രജിസ്ട്രേഷൻ നടത്താം. ഉച്ചഭക്ഷണം അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top