28 May Thursday

ഒാൺലൈന്‍ പ്രവേശന നടപടികളുമായി വിദ്യാലയങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 

കിളിമാനൂർ
കോവിഡ്–- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സർക്കാർ നിർദേശപ്രകാരം വിദ്യാലയങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ ഓൺലൈൻ പ്രവേശന നടപടികളുമായി വിദ്യാലയങ്ങൾ. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ വീട്ടിൽ തന്നെ കഴിയാൻ നിർബന്ധിതരായതോടെയാണ്‌ ഓൺലൈൻ രീതികളുമായി വിദ്യാലയങ്ങൾ രം​ഗത്തെത്തിയത്‌. 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാ​ഗമായി എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക്കായതോടെ ഓൺലൈൻ പ്രവേശന നടപടികൾ എല്ലാ സ്കൂളുകളിലും നിഷ്‌പ്രയാസം ചെയ്യാനും സാധിക്കും. ഗൂ​ഗിൾ ‍അക്കൗണ്ടുമായി ബന്ധപ്പെടുത്തി ലളിതമായ ചിലചോദ്യങ്ങളുള്ള ഫോമുകൾ സ്കൂളുകളിലെ ലിങ്കുകളിൽനിന്ന് രക്ഷാകർത്താക്കൾക്ക് സ്മാർട്ട് ഫോൺ വഴി ഓപ്പൺ ചെയ്ത് ഫോം പൂരിപ്പിച്ച് പ്രവേശനം നേടാം. 
കുട്ടിയുടെ പേര് രക്ഷാകർത്താവിന്റെ പേര്, ആധാർ നമ്പർ, പ്രവേശനം തേടേണ്ട ക്ലാസ്, മീഡിയം തുടങ്ങിയ വിവരം നൽകി സബ്മിറ്റ് ചെയ്താൽ പ്രവേശന രജിസ്ട്രേഷൻ പൂർത്തിയാക്കാം.
 
 
പ്രധാന വാർത്തകൾ
 Top