28 May Thursday

അഗസ്ത്യാർകൂടത്തിൽ അതിക്രമിച്ച്‌ കയറിയ സംഘം അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 

വിതുര
അഗസ്ത്യാർകൂടത്തിലേക്ക്‌ പാസില്ലാതെ അതിക്രമിച്ചു കയറിയ പന്ത്രണ്ടംഗ സംഘം അറസ്റ്റിൽ. വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് സംഘം പിടിയിലായത്. കാട്ടാക്കട മണ്ണൂർക്കര കമലകത്ത് എം ശ്രീകുമാർ (41), സ്വർണക്കോട് മൈലക്കരയിൽ വി എസ് നന്ദു (25), വ്ളാവെട്ടി താഴേക്കോണിൽ വീട്ടിൽ എം എസ് സുരേഷ് കുമാർ (33), വ്ളാവെട്ടി തോട്ടരികത്ത് വീട്ടിൽ എം അനീഷ് കുമാർ (35), മൈലക്കര മരതക മന്ദിരത്തിൽ എസ് എസ് ദീപക്റാണ(25), സ്വർണക്കോട് അനൂപ് ഭവനിൽ വി അനൂപ് (27), മൈലക്കര ചെമ്പകശേരി വീട്ടിൽ ആർ എസ് സജീവ്കുമാർ (39), സ്വർണക്കോട് വിനീത് ഭവനിൽ വി എസ് വിനീത് (29), സ്വർണക്കോട് ശാന്തിനി വിലാസത്തിൽ പി എം വിഷ്ണു (24), സ്വർണക്കോട് ബിനു ഭവനിൽ വി ബിനുകുമാർ (32), മുട്ടത്തറ വള്ളക്കടവിൽ വി മണിക്കുട്ടൻ (41), മൈലക്കര രാജേഷ് ഭവനിൽ ബി സഞ്ജു (28)എന്നിവരാണ് പിടിയിലായത്. പേപ്പാറ അസി. വൈൽഡ് ലൈഫ് വാർഡൻ സി കെ സുധീറിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എ മുഹമ്മദ് റാഫി, എ മുരളി ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ് അഖിൽ, വാച്ചർമാരായ എ വിൻസന്റ്‌, എസ് അജയൻ, വി മാത്തൻകാണി, ഡി ഷാജികുമാർ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. അഗസ്ത്യാർകൂടത്തിൽ പൂജ നടത്തുന്നതിന് ഹൈക്കോടതി വിലക്കുണ്ടെന്നും അനധികൃതമായി കടക്കുന്നവരെ പിടികൂടുന്നതിന് പ്രത്യേകം സ്കോഡ് രൂപീകരിച്ചിട്ടുണ്ടെന്നും അസി. വൈൽഡ് ലൈഫ് വാർഡൻ സി കെ സുധീർ അറിയിച്ചു.
 
പ്രധാന വാർത്തകൾ
 Top