28 May Thursday

പ്രതിരോധത്തിന് 16,000 വളന്റിയർമാർ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
കോവിഡ്‌ പ്രതിരോധത്തിന് ഊർജം പകർന്ന് ഫീൽഡ് ലെവൽ വളന്റിയർമാർ. ജില്ലയിലെ 73 പഞ്ചായത്ത്‌, നാല് മുനിസിപ്പാലിറ്റി, തിരുവനന്തപുരം കോർപറേഷൻ എന്നിവിടങ്ങളിൽനിന്ന്‌ നിലവിൽ 16000 വളന്റിയർമാരാണുള്ളത്‌. പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഓരോ വാർഡിൽനിന്നും 10 പേരെ വീതവും കോർപറേഷനിൽ ഓരോ വാർഡിൽനിന്നും 20 പേരെ വീതവുമാണ്‌ തെരഞ്ഞെടുത്തത്‌. അതത്‌ മേഖലകളിലെ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനവും നൽകി. 
ഒരു വളന്റിയർ, ഹെൽത്ത് വർക്കർ, ജനമൈത്രി പൊലീസ് എന്നിവരടങ്ങുന്ന അഞ്ചു സംഘമാണ് ഒാരോ വാർഡിലും പ്രവർത്തിക്കുന്നത്. ക്വാറന്റൈനിലുള്ള വ്യക്തികൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് പ്രധാന ദൗത്യം. നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വിവരം ജില്ലാ അധികൃതരെ അറിയിക്കും. നിരീക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ ആവശ്യമെങ്കിൽ എത്തിച്ചു കൊടുക്കുകയും മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. നിരീക്ഷണത്തിലുള്ളവരുമായി ബന്ധപ്പെടുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ ഇവർക്ക്‌ പരിശീലനവും നൽകിയിട്ടുണ്ട്.
 
പ്രധാന വാർത്തകൾ
 Top