28 May Thursday

മുഖ്യമന്ത്രിയുടെ നിർദേശം ഏറ്റെടുത്ത്‌ ജനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
കർഫ്യൂവിന്‌ പിന്തുണ നൽകിയതിനൊപ്പം മുഖ്യമന്ത്രിയുടെ നിർദേശം ഏറ്റെടുത്ത്‌ വീടുകളിൽ ജനങ്ങൾ കർമനിരതരായി. വീടുകളിൽ തങ്ങുമ്പോൾ വീടും പരിസരവും വൃത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം ജില്ലയൊന്നാകെ ഏറ്റെടുത്തു. 
എല്ലാവീടുകളിലും ആളുകൾ കുടുംബത്തോടൊപ്പം ശുചീകരണപ്രവർത്തനങ്ങൾ നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റെ ഔദ്യോഗിക വസതിയും പരിസരവും ശുചീകരിച്ചു. സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ വസിതിയിലിരുന്നാണ്‌ ഔദ്യോഗിക ചുമതല നിർവഹിച്ചത്‌. 
വസതിയും പരിസരവും ശുചിയാക്കുകയും ചെയ്തു. കലക്‌ടർ കെ ഗോപാലകൃഷ്‌ണനും വീടും പരിസരവും ശുചീകരിച്ചു. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ കെഎസ്‌ആർടിസി ബസുകളും കിഴക്കേകോട്ട ബസ്‌ സ്റ്റാൻഡും റോഡുകളും ശുചീകരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top