02 March Tuesday
എൽഡിഎഫ്‌ തെക്കൻ മേഖലാ വികസന മുന്നേറ്റജാഥ ബുധനാഴ്‌ച ജില്ലയിൽ

വരവേൽക്കാൻ ഒരുങ്ങി തലസ്ഥാനം

സ്വന്തം ലേഖകൻUpdated: Tuesday Feb 23, 2021
 
തിരുവനന്തപുരം
സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ്‌ വിശ്വം നയിക്കുന്ന എൽഡിഎഫ്‌ തെക്കൻ മേഖലാ  വികസന മുന്നേറ്റജാഥ ബുധനാഴ്‌ച ജില്ലയിൽ പ്രവേശിക്കും. ജാഥയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ വൈകിട്ട്‌ 3.30ന്‌ എൽഡിഎഫ്‌ സംസ്ഥാന, ജില്ലാ നേതാക്കൾ ചേർന്ന്‌ ജാഥയെ വരവേൽക്കും.  
വൈകിട്ട്‌ 4ന്‌ വർക്കലയിലാണ്‌ ആദ്യ സ്വീകരണം. 5ന്‌ ചിറയിൻകീഴിലെ സ്വീകരണശേഷം 6ന്‌ കിളിമാനൂരിൽ സമാപിക്കും. വ്യാഴാഴ്‌ച രാവിലെ 10ന്‌ ശ്രീകാര്യം, 11ന്‌ കല്ലറ, വൈകിട്ട് 4ന് ആര്യനാട് എന്നിവിടങ്ങളിലാണ് സ്വീകരണം. വൈകിട്ട്‌ 6 ന്‌ മലയിൻകീഴിൽ സമാപിക്കും. വെള്ളിയാഴ്‌ച രാവിലെ 10ന് വെള്ളറട, 11ന് നെയ്യാറ്റിൻകര, വൈകിട്ട്‌ 4ന്‌ വിഴിഞ്ഞം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വൈകിട്ട്‌ 5 ന്‌ തിരുവനന്തപുരം നായനാർ പാർക്കിലാണ്‌ സമാപനം. തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സമാപന സമ്മേളനത്തിൽ  ജാഥയെ സ്വീകരിക്കും.
ജാഥയുടെ പ്രചാരണാർഥം ബോർഡുകളും ബാനറുകളും ചുവരെഴുത്തുകളും ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും ബൂത്ത് അടിസ്ഥാനത്തിലും നിരന്നു. ഗൃഹസന്ദർശനം ചൊവ്വാഴ്‌ച പൂർത്തിയാകും. സ്വീകരണങ്ങളും പൊതുസമ്മേളനവും കോവിഡ് മാനദണ്ഡം പാലിച്ചായതിനാൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 
എം വി ഗോവിന്ദൻ, അഡ്വ. പി വസന്തം, തോമസ്‌ ചാഴിക്കാടൻ എംപി, സാബു ജോർജ്‌, വർക്കല ബി രവികുമാർ, മാത്യൂസ്‌ കോലഞ്ചേരി, വി സുരേന്ദ്രൻപിള്ള, എം വി മാണി, അബ്ദുൾ വഹാബ്‌, ഷാജി കടമല, ജോർജ്‌ അഗസ്‌റ്റിൻ എന്നിവരാണ്‌ ജാഥാംഗങ്ങൾ.
ജാഥയുടെ ജില്ലയിലെ പര്യടനം വൻ വിജയമാക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും എൽഡിഎഫ് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. ജി ആർ അനിൽ, അഡ്വ. എസ് ഫിറോസ് ലാൽ, പനയ്ക്കോട് മോഹനൻ, നന്ദിയോട് സുഭാഷ് ചന്ദ്രൻ, അഡ്വ. ആർ സതീഷ് കുമാർ, എൻ എം നായർ, ചാല സുരേന്ദ്രൻ, എം എം മാഹീൻ, സബീർ തൊളിക്കുഴി, പീരുമുഹമ്മദ്, എസ് വി സുരേന്ദ്രൻ നായർ, അഡ്വ. സജയൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top