01 April Wednesday

പൗരപുരാണം നാടകവുമായി കലാസാഹിത്യസംഘം

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020
വെഞ്ഞാറമൂട്
പുരോഗമന കലാസാഹിത്യസംഘം വെഞ്ഞാറമൂട് മേഖലാ കമ്മിറ്റി 50 ഗ്രാമങ്ങളിൽ പൗരപുരാണം നാടകം അവതരിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർഗാത്മക സമരയാത്രയുടെ ഭാഗമായാണ് നാടകം അവതരിപ്പിക്കുന്നത്.
നാടക പ്രവർത്തകനായ പാങ്ങോട് ഷെരീഫ് രചനയും സംവിധാനവും നിർവഹിച്ച തെരുവുനാടകം 45 മിനിറ്റ്‌ ദൈർഘ്യമുള്ളതാണ്.
 26-ന് വൈകിട്ട് 5ന് തേമ്പാമൂട്ടിൽ ഡി കെ മുരളി എംഎൽഎ നാടകം ഉദ്ഘാടനം ചെയ്യും. പ്രൊഫ. വി എൻ മുരളി മുഖ്യപ്രഭാഷണം നടത്തും. എ ആർ സനൽകുമാർ അധ്യക്ഷനാകും.
 
പ്രധാന വാർത്തകൾ
 Top