17 May Tuesday

കല്ലറയിൽ സിപിഐ വിട്ട് നേതാക്കൾ; 
സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച മജ്നുവിനെ ഏരിയ സെക്രട്ടറി ഇ എ സലിം പതാക നൽകി സ്വീകരിക്കുന്നു

വെഞ്ഞാറമൂട് > തിരുവനന്തപുരം കല്ലറയിൽ സിപിഐ നേതാക്കൾ പാർടി വിട്ടു. ഇവർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കും. സിപിഐ കല്ലറ ലോക്കൽ അസിസ്റ്റന്റ്‌ സെക്രട്ടറിയും കിസാൻസഭ മണ്ഡലം പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ മജ്‌നു, എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗവും സിപിഐ കല്ലറ ലോക്കൽ കമ്മിറ്റി അംഗവുമായ സൂരജ് എന്നിവരാണ് സിപിഐ വിട്ടത്.
 
വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി ഇ എ സലിം രക്തപതാക നൽകി ഇരുവരെയും സ്വീകരിച്ചു. കല്ലറ ലോക്കൽ സെക്രട്ടറി ആർ മോഹനൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം എസ് കെ സതീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സജീവ് കോലിയക്കോട്, സുജ സുരേഷ്, ആർ ഉഷാകുമാരി, ഹസി സോമൻ, ജി രവി, ഇ വിജയൻ, ഹരി ഭാസ്‌കർ, സുനിൽ കെ നായർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top