29 January Saturday
ചാല, വഞ്ചിയൂർ ഏരിയാ സമ്മേളനം

സെമിനാറുകൾ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021
ചാല
സിപിഐ എം ചാല ഏരിയ സമ്മേളനത്തോടനുബന്ധിച്ച്‌ ‘പരിസ്ഥിതി സംരക്ഷണവും മാനവരാശിയും' വിഷയത്തിൽ സിപിഐ എം ആറ്റുകാൽ ലോക്കൽ കമ്മിറ്റിയും കെഎസ്‌കെടിയു ചാല ഏരിയ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച സെമിനാർ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ  ഉദ്‌ഘാടനം ചെയ്തു . 
 ഏരിയ കമ്മിറ്റി അംഗം അഡ്വ. എസ് ജയിൽ കുമാർ അധ്യക്ഷനായി. ആറ്റുകാൽ ലോക്കൽ സെക്രട്ടറി സി ജയൻ സ്വാഗതം പറഞ്ഞു. 
ജില്ലാ കമ്മിറ്റി അംഗങ്ങളായ കരമന ഹരി, എസ് പുഷ്പലത, ഏരിയ സെക്രട്ടറി അഡ്വ. എസ് എ സുന്ദർ, ഏരിയ കമ്മിറ്റി അംഗങ്ങൾ എൻ സുന്ദരംപിള്ള, സി ഗോപി, സി എസ് സജാദ്, ജെയിംസ് ഫെർണാണ്ടസ്, ആർ അജിത്ത് കുമാർ, മായ പ്രദീപ്‌, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി എസ് സുൽഫീക്കർ, കൗൺസിലർ ഡി സജുലാൽ, മുൻ കൗൺസിലർ റസിയ ബീഗം എന്നിവർ സംസാരിച്ചു.
സിപിഐ എം അമ്പലത്തറ ലോക്കൽ കമ്മിറ്റി  കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് പുഷ്പലത ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എസ് സലീം, അമ്പലത്തറ ലോക്കൽ സെക്രട്ടറി എസ് സനോബർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ എസ് സത്യകുമാർ, എം പി ലിജു, എ അഭിലാഷ്, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ്‌ ഷാനാ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.
 
വഞ്ചിയൂർ
സിപിഐ എം വഞ്ചിയൂർ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ‘കേരളം ഇന്ന് നാളെ' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എ വിജയൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വി എസ് പത്മകുമാർ, ഏരിയ സെക്രട്ടറി സി ലെനിൻ, ഏരിയ കമ്മിറ്റി അംഗം എസ് അനിൽകുമാർ, ഉള്ളൂർ ലോക്കൽ സെക്രട്ടറി ബി ശശികുമാർ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ എൽ എസ് ആതിര എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top