26 January Wednesday

സിഎജിക്ക്‌ കിഫ്ബിയെ 
നശിപ്പിക്കാനാകില്ല: തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021
വഞ്ചിയൂർ
കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി രൂപീകരിച്ച കിഫ്‌ബിയുടെ വിശ്വാസ്യത തകർത്ത് കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്താനാകില്ലെന്ന് തോമസ് ഐസക്. സിപിഐ എം വഞ്ചിയൂർ ഏരിയ സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ ‘കേരളം ഇന്ന് നാളെ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ കിഫ്‌ബി കടക്കെണിയിലാക്കുമെന്ന പ്രചാരണത്തിൽ കഴമ്പില്ല. 
കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനങ്ങൾക്ക് കടമെടുക്കാനാകൂ.  കിഫ്ബി സമാഹരിക്കുന്ന പണം പൂർണമായും അടിസ്ഥാനസൗകര്യ വികസനത്തിനു മാത്രമായി നീക്കിവയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.  സിപിഐ എം ഏരിയ കമ്മിറ്റിയംഗം എ വിജയൻ അധ്യക്ഷനായി.  ജില്ലാ കമ്മിറ്റിയംഗം വി എസ് പത്മകുമാർ, ഏരിയ സെക്രട്ടറി സി ലെനിൻ, എസ് അനിൽകുമാർ,  ബി ശശികുമാർ, എൽ എസ് ആതിര എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top