29 January Saturday

ആസിഡ് ആക്രമണം: യുവാവിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021
തിരുവനന്തപുരം
ഇടുക്കി ഇരുമ്പുപാലത്ത് യുവതിയുടെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. പൂജപ്പുര അർച്ചനാ ഭവനിൽ അരുൺകുമാറിനു (27) നേരെയാണ്‌ ആക്രമണമുണ്ടായത്‌. ഇയാളുടെ  വലതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകും. തുടർചികിത്സയ്‌ക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റും.
ചൊവ്വാഴ്ചയാണ്‌ അടിമാലി പലിശക്കല്ല് പനവേലിൽ ഷീബ, അരുൺകുമാറിന്റെ മുഖത്ത്‌ ആസിഡ് ഒഴിച്ചത്‌. പ്രണയത്തിൽനിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഷീബയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top