28 November Saturday
ബിജെപി നേതാവ് കൃഷ്‌ണകുമാറിനെതിരെ ഭാര്യാസഹോദരി

‘അയാൾ ജീവിക്കാൻ സമ്മതിക്കുന്നില്ല’

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യ മിനിയുടെ സഹോദരി സിനി സേതുമാധവന്‍, അമ്മ സി കെ വിജയകുമാരി എന്നിവര്‍ പാലക്കാട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍

പാലക്കാട്‌
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട്‌ നഗരസഭാ വൈസ്‌ ചെയർമാനുമായിരുന്ന സി കൃഷ്‌ണകുമാറിനെതിരെ വെളിപ്പെടുത്തലുമായി ഭാര്യാസഹോദരി സിനി സേതുമാധവനും അമ്മ സി കെ വിജയകുമാരിയും. വാർത്താ സമ്മേളനം നടത്തിയാണ്‌ ഇരുവരും ഇയാൾക്കെതിരെ തുറന്നടിച്ചത്‌. ‘സ്‌ത്രീകളോട്‌ ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയാണ്‌ തന്നോട്‌ കാണിച്ചത്‌. അയാൾ ജീവിക്കാൻ സമ്മതിക്കുന്നില്ല. ബിജെപിയില്‍‌ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ശല്യം സഹിക്കവയ്യാതെ എറണാകുളത്തെ തറവാട്‌ വിറ്റ്‌ പാലക്കാട്ട്‌ താമസമാക്കി. എന്നിട്ടും വെറുതെ വിട്ടില്ല. പാലക്കാട്ടെ വീടും തട്ടിയെടുക്കാൻ ശ്രമിച്ചു. എംബിഎ ബിരുദധാരിയായ തന്റെ ജോലി ഇല്ലാതാക്കി. അമ്മയുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷംരൂപ തട്ടിയെടുത്തു. അച്ഛൻ സേതുമാധവൻ അസുഖബാധിതനായി കിടന്നപ്പോൾ തെറ്റിദ്ധരിപ്പിച്ച്‌ ഒപ്പ്‌ വാങ്ങി ഞങ്ങളെ വീട്ടിൽനിന്ന്‌ ഇറക്കിവിടാൻ ശ്രമിച്ചു. ഏഴു വർഷമായി ഈ പീഡനം തുടരുന്നു‌. നാട്ടുകാർക്ക്‌ മുന്നിൽവച്ചുവരെ തന്നെ ക്രൂരമായി  മർദിച്ചു. പാലക്കാട്‌ നോർത്ത്‌ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌–- സിനി പറഞ്ഞു. കൃഷ്‌ണകുമാറിന്റെ വഴിവിട്ട ബന്ധങ്ങളെപ്പറ്റി ഭാര്യ മിനി കൃഷ്‌ണകുമാറിനും അറിയാം. അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി മുരളീധരനോട്‌ ഇക്കാര്യം പറഞ്ഞിരുന്നു. കുടുംബകാര്യം പാർടിയോട്‌ പറയുന്നത്‌ എന്തിനാണെന്ന്‌ ചോദിച്ചു. ജില്ലാ പ്രസിഡന്റ്‌ ഇ കൃഷ്‌ണദാസിനോട്‌ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ആർഎസ്‌എസ്‌ നേതാവ്‌ സുഭാഷ്‌ജിയുടെ പേര്‌ പറയാൻപോലും അറപ്പാണെന്നും‌ സിനി  പറഞ്ഞു. 
 
ബിജെപിക്കെതിരെ പ്രചാരണത്തിന് ഇറങ്ങും
സി കൃഷ്‌ണകുമാറിന്റെ അഴിമതിയും അക്രമവും തുറന്നുകാട്ടി അയാളുടെ ഭാര്യയും തന്റെ മകളുമായ മിനി കൃഷ്‌ണകുമാർ മത്സരിക്കുന്ന വാർഡിൽ ബിജെപിക്കെതിരായി പ്രചാരണത്തിന് ഇറങ്ങുമെന്ന്‌ സി കെ വിജയകുമാരി. ഇതേ വാർഡിൽ മത്സരിക്കുന്ന തന്റെ നാമനിർദേശ പത്രിക തള്ളിക്കാൻ നിർദേശകനായ ആനന്ദനെ ഭീഷണിപ്പെടുത്തി സത്യവാങ്‌മൂലം കൊടുപ്പിച്ചു. ബിജെപിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. സ്വന്തം കുടുംബത്തെ തകർക്കാൻ ശ്രമിക്കുന്ന ഇവർക്ക്‌ എങ്ങനെയാണ്‌ നാടിനെ സംരക്ഷിക്കാനാവുകയെന്നും അവർ ചോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top