28 November Saturday

12 വര്‍ഷത്തിനുശേഷം കെല്‍ ലാഭത്തില്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020
തിരുവനന്തപുരം
സംസ്ഥാന‌ സർക്കാരിന്റെ ഭരണമികവിന്‌ മറ്റൊരു പൊൻതൂവൽ. സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരളാ ഇലക്ട്രിക്കൽ ആൻഡ്‌ അലൈഡ് എൻജിനിയറിങ് കമ്പനി (കെൽ) 12 വർഷത്തിനുശേഷം  ലാഭത്തിലായി. 
 
ഈ സാമ്പത്തികവർഷം പകുതി മാത്രം 70 ലക്ഷം രൂപയുടെ ലാഭമാണ് കൈവരിച്ചത്. എറണാകുളം മാമല യൂണിറ്റിൽ മാത്രം 77 കോടി രൂപയിലധികം വിറ്റുവരവുണ്ടായി. സ്ഥാപനം അവസാനമായി ലാഭം കൈവരിച്ചത്  2007–2008 സാമ്പത്തികവർഷമായിരുന്നു. 
തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡിൽനിന്ന്  ലഭിച്ച 111 കോടിയുടെ ഓർഡർ യഥാസമയം ചെയ്ത് നൽകിയതാണ്‌ നേട്ടത്തിന് വഴിയൊരുക്കിയത്‌. ഇതിനായി സർക്കാർ പ്രവർത്തന മൂലധനം നൽകി. കുണ്ടറ, മാമല യൂണിറ്റുകളിൽ നടത്തിയ  18 കോടിയുടെ വികസനപ്രവർത്തനങ്ങൾ കുതിപ്പിന്‌ മുതൽക്കൂട്ടായി. ഇതുകൂടാതെ സംസ്ഥാനത്തുടനീളം വിവിധ പദ്ധതികൾ കെൽ ഏറ്റെടുത്ത്‌ നടത്തുന്നുണ്ട്‌. 
 
മാമല യൂണിറ്റിൽ വ്യാവസായികാടിസ്ഥാനത്തിൽ പവർ ട്രാൻസ്‌ഫോമറുകളുടെ ഉൽപ്പാദനം നടത്തുന്ന പദ്ധതി പൂർത്തിയാക്കി. ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചു. ഡിസംബറോടെ വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കും. 
പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ 47 കോടിയുടെ അധിക വിറ്റുവരവും 2.53 കോടിയുടെ അറ്റാദായവുമാണ് പ്രതീക്ഷ. കുണ്ടറ യൂണിറ്റിൽ വൈദ്യുതി വാഹനങ്ങൾക്കാവശ്യമായ മോട്ടോറുകൾ ഉൽപ്പാദിപ്പിക്കാനുള്ള പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top