28 November Saturday

വെട്ടുകാട് തിരുനാൾ: പ്രദക്ഷിണത്തിന് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

തിരുന്നാൾ, പ്രദക്ഷിണം, വെട്ടുകാട് മാദ്രെ ദെ ദേവൂസ്

തിരുവനന്തപുരം 
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ മായ ക്രിസ്തുരാജത്വ തിരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തിന് സ്വീകരണം നൽകി. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പ്രദക്ഷിണത്തിന് ഭക്തജനങ്ങളെ അനുവദിച്ചില്ല. സാമൂഹ്യ അകലം പാലിച്ചായിരുന്നു സ്വീകരണം. 
 
ഞായറാഴ്‌ച ഭക്തികർമ്മങ്ങളോടെ തിരുന്നാൾ സമാപിക്കും. രാവിലെ 6.30 നും  എട്ടിനും 9.30നും ദിവ്യബലി അർപ്പണമുണ്ടായിരിക്കും. വൈകിട്ട്‌ 5.30 ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത റവ. ഡോ. സൂസൈപാക്യത്തിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടുകൂടി തിരുന്നാൾ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top