19 January Tuesday
ജില്ലയിൽ രോഗമുക്തി 91.68 ശതമാനം

രോഗികൾ 399; രോഗമുക്തർ 609

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020
തിരുവനന്തപുരം
ജില്ലയിൽ ശനിയാഴ്ച 609 പേർ കോവിഡ്‌ മുക്തരായി. ഒമ്പത്‌ ദിവസമായി ജില്ലയിലെ രോഗമുക്തരുടെ എണ്ണം രോഗികളെക്കാൾ കൂടുതലാണ്‌. ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 63,064ൽ എത്തി. 
 
91.68 ശതമാനമാണ്‌ രോഗമുക്തി നിരക്ക്‌. 399 പേർക്കുകൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 271 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ഇതിൽ അഞ്ച്‌ പേർ ആരോഗ്യപ്രവർത്തകരാണ്. 5307 പേരാണ്‌ നിലവിൽ ചികിത്സയിലുള്ളത്‌. ഏഴ്‌ പേരുടെ മരണം കോവിഡ് മൂലമാണെന്ന്‌ സ്ഥിരീകരിച്ചു. 
 
വെള്ളായണി സ്വദേശിനി സരോജിനി (82), തിരുപുറം സ്വദേശി ജെറാഡ് (74), കരിക്കകം സ്വദേശിനി സിനു (42), പള്ളിത്തുറ സ്വദേശി സുബ്രഹ്മണ്യൻ (68), കാഞ്ഞിരംപാറ സ്വദേശിനി നളിനി (57), കോട്ടക്കൽ സ്വദേശിനി സരോജിനി (65), പാച്ചല്ലൂർ സ്വദേശി ശിശുപാലൻ (61),  എന്നിവരുടെ മരണമാണ്‌ കോവിഡ് മൂലമാണെന്ന്‌ സ്ഥിരീകരിച്ചത്.
 
112 പേർക്കെതിരെ കേസ്‌
തിരുവനന്തപുരം
തിരുവനന്തപുരം നഗരത്തിൽ കോവിഡ് സുരക്ഷാ വിലക്ക് ലംഘിച്ച 112 പേർക്കെതിരെ ശനിയാഴ്ച പൊലീസ്‌ നിയമനടപടി സ്വീകരിച്ചു. 
മാസ്ക് ധരിക്കാത്തതിന് 76 പേരിൽനിന്നും സാമൂഹ്യ അകലം പാലിക്കാത്ത രണ്ടുപേരിൽനിന്നുമായി 39,000 രൂപ പിഴ ഈടാക്കി. കോവിഡ് മാനദണ്ഡങ്ങൾ അവഗണിച്ച്‌ പ്രവർത്തിച്ച 16 കടകൾക്കെതിരെയും നടപടിയെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top