07 December Tuesday

കെജിഒഎ നേതാക്കൾക്ക് യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

വിരമിച്ച കെജിഒഎ നേതാക്കൾക്ക് സൗത്ത് ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പ് യോ​ഗം കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം
സർവീസിൽനിന്നും വിരമിച്ച കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജില്ലാ നേതൃത്വ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന  23 പേർക്ക് തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റ് കെ എസ് രഞ്ജിത്ത്‌ അധ്യക്ഷനായി.  മുൻ സംസ്ഥാന ട്രഷറർ ഡോ. സി സുന്ദരേശൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി അനി ൽ ചന്ദ്രൻ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരുന്ന സി ദിനേശ് കുമാർ, കെ മുരളി, ജില്ലാ ഭാരവാഹികളായിരുന്ന ജി അജയകുമാർ, എസ് അരവിന്ദാക്ഷൻ, ഡോ. ഇ കെ ഈശ്വരൻ, വി  അജികുമാർ, എസ് രമാദേവി, ബി ജയകുമാർ, എസ് സുരേഷ് കുമാർ, ജി കെ സുരേഷ് കുമാർ,  എ ഹരിപ്രസാദ്,  ഇ സുരേഷ് ബാബു, ഡി സജുലാൽ, എസ് പ്രഫുല്ല ചന്ദ്രൻ, സി ആർ ശ്രീലേഖ-, എഫ് മേഴ്സി , കെ പ്രേമനാഥ്, സി കെ രാജേന്ദ്രൻ, പ്രീത ജി നാഥ്, ഡോ. എസ് ഡി ജോയ് എന്നീ നേതാക്കൾക്ക് യാത്രയയപ്പ് നൽകി. 
കെജിഒഎ ജനറൽ സെക്രട്ടറി ഡോ. എസ്ആർ മോഹനചന്ദ്രൻ, സംസ്ഥാന ട്രഷറർ പി വി ജീൻ രാജ്, സംസ്ഥാന സെക്രട്ടറി എം ഷാജഹാൻ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, എൻജിഒ യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എസ് സജീവ് കുമാർ, കെജിഒഎ നോർത്ത് ജില്ലാ സെക്രട്ടറി എസ് അരവിന്ദ്, സൗത്ത് ജില്ലാ സെക്രട്ടറി എ പി അജിത്, ട്രഷറർ എ മൻസൂർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top