28 November Sunday

നവീകരിച്ച ടിബി മന്ദിരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
 നെയ്യാറ്റിൻകര
 ആധുനിക രീതിയിൽ നവീകരിച്ച നെയ്യാറ്റിൻകര ടിബി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. നഗരസഭാധ്യക്ഷൻ പി കെ രാജ് മോഹൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്‌സൺ പ്രിയാസുരേഷ്, കെ കെ ഷിബു, എ എസ് ആനന്ദകുമാർ, നെല്ലിമൂട് പ്രഭാകരൻ, വേണുഗോപാലൻനായർ, ആർ രാജേഷ്, എം ജി ലൈജു എന്നിവർ സംസാരിച്ചു. ചീഫ് എൻജിനിയർ എൽ ബീന റിപ്പോർട്ട് അവതരിപ്പിച്ചു. 
പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളിൽ നവംബർ ഒന്ന് മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. 136 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച, നെയ്യാറ്റിൻകര പിഡബ്ല്യൂഡി റസ്റ്റ് ഹൗസിന്റെയും പുതിയതായി നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മത്സരപരീക്ഷകളുൾപ്പെടെ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ റസറ്റ് ഹൗസുകളിൽ താമസ സൗകര്യമൊരുക്കും. റസ്റ്റ് ഹൗസുകളിൽ ഭക്ഷണശാലകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top