16 October Saturday

മെഡിക്കൽ കോളേജിൽ ഐവിഎൽ ആൻജിയോപ്ലാസ്റ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
തിരുവനന്തപുരം
സംസ്ഥാനത്ത് സർക്കാർ  മെഡിക്കൽ കോളേജിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻട്ര വാസ്കുലർ ലിതോട്രിപ്സി (ഐവിഎൽ) ആൻജിയോപ്ലാസ്റ്റി വിജയകരമായി പൂർത്തീകരിച്ചു. 
 
നൂതന ചികിത്സാ സംവിധാനമായ ഇൻട്ര വാസ്കുലർ ലിതോട്രിപ്സി ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയ  കാർഡിയോളജി വിഭാഗം മേധാവി സുനിത വിശ്വാനാഥന്റെ നേതൃത്വത്തിലുള്ള ഹൃദ്രോഗ വിദഗ്ധരാണ് 63 വയസ്സുകാരനായ രോഗിയ്ക്ക് വിജയകരമായി നടത്തിയത്. 
രക്തധമനികളിൽ കാൽസ്യം അടിഞ്ഞുകൊണ്ടുണ്ടായ ബ്ലോക്ക്, ഷോക്ക് വേവ് കൊറോണറി ഇൻട്ര വാസ്‌കുലർ ലിതോട്രിപ്സി എന്ന നൂതന ആൻജിയോപ്ലാസ്റ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് ചികിത്സിച്ചു ഭേദമാക്കുകയായിരുന്നു. 
 
ബ്ലോക്കുകളിൽ കാൽസ്യം അടിഞ്ഞുകൂടിയാൽ അത് വളരെ കാഠിന്യമുള്ളതായി മാറും. സോണിക് പ്രഷർ വേവ് തരംഗങ്ങൾ ഉപയോഗിച്ച് കാൽസ്യം ബ്ലോക്കുകൾ ദുർബലപ്പെടുത്തി അതിനെ പൊട്ടിച്ചു കളയുന്നതാണ്  ഐവിഎൽ നവീന സാങ്കേതിക വിദ്യയുടെ ചികിത്സാരീതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top