25 October Monday

അനധികൃത മദ്യവിൽപ്പന: ഒരാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
വെഞ്ഞാറമൂട്
വാമനപുരം എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് കാരേറ്റ്, ആറാംതാനം  ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിവന്ന ആറാംതാനം കാവടിയിൽ വീട്ടിൽ കവിരാജനെ അറസ്റ്റ് ചെയ്തു.  കാരേറ്റ് ആറാംതാനം റോഡിൽ കെ -16 -ടി- 641 എന്ന രജിസ്ട്രേഷൻ നമ്പരുള്ള   സ്കൂട്ടറിൽ കറങ്ങിനടന്ന് മദ്യവിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ എക്സൈസ് പിടിയിലാകുന്നത്.  പ്രതിയുടെ ആറാംതാനത്തുള്ള വീട് പരിശോധിച്ചതിൽ കോഴിക്കൂടിനോട് ചേർന്നുള്ള ഷെഡിൽനിന്ന്‌ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കൂടുതൽ മദ്യക്കുപ്പികൾ പിടിച്ചെടുത്തു. 31 ലിറ്റർ മദ്യം പ്രതിയിൽനിന്ന്‌ പിടിച്ചെടുത്തു. ശ്രീനാരായണ ഗുരു സമാധി ദിവസം മദ്യഷാപ്പുകൾ അവധി ആണെന്ന് അറിഞ്ഞ പ്രതി മുൻകൂട്ടി വിവിധ മദ്യഷോപ്പുകളിൽനിന്ന്‌ മദ്യം വാങ്ങി ശേഖരിച്ച്‌ ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തിവരികയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ്‌ ഓഫീസർ പി ഡി പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്‌, സ്നേഹേഷ്, സജികുമാർ, അർജുൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ  ലിജി എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top