20 October Tuesday

നഗരത്തിൽ സിഐടിയു പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

എളമരം കരീം ഉൾപ്പെടെയുള്ള പാർലമെന്റ് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച്‌ സിഐടിയു ജിപിഒ യിലേക്ക്‌ നടത്തിയ മാർച്ച്

തിരുവനന്തപുരം 
കർഷകദ്രോഹനിയമങ്ങൾക്കെതിരെ പാർലമെന്റിൽ  പ്രതികരിച്ചതിന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിനെയും കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌  കെ കെ രാഗേഷിനെയും സസ്‌പെൻഡ്‌ ചെയ്‌തതിനെതിരെ സിഐടിയു ജിപിഒയിലേക്ക്‌ പ്രതിഷേധ മാർച്ച്‌ നടത്തി. പ്രതിഷേധ ധർണ സിഐടിയു ജില്ലാ പ്രസിഡന്റ്‌ സി ജയൻബാബു ഉദ്‌ഘാടനംചെയ്‌തു. പുല്ലുവിള സ്‌റ്റാൻലി അധ്യക്ഷനായി. ഇ ജി മോഹനൻ, എസ്‌ അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top