31 October Saturday
കനത്ത മഴ

ആഴാംകോണത്ത്‌ അമ്മച്ചിമാവ് ഇനി ഓർമ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

ആഴാംകോണത്ത്‌ കടപുഴകിയ അമ്മച്ചിമാവ് ഫയർഫോഴ്‌സ്‌ മുറിച്ചുമാറ്റുന്നു

വർക്കല 
കനത്ത മഴയിൽ വർക്കലയിലും സമീപ പഞ്ചായത്തുകളിലുമായി വ്യാപക നാശനഷ്ടം. മണമ്പൂർ ആഴാംകോണത്ത് നൂറ്റാണ്ടുകൾ പഴക്കുള്ള അമ്മച്ചി മാവ് എന്നറിയപ്പെട്ടിരുന്ന കൂറ്റൻ മാവ് കടപുഴകി. റോഡിന് കുറുകെ വീണതിനാൽ ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
 
 വർക്കല, ആറ്റിങ്ങൾ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറോളം യത്‌നിച്ചാണ്‌ മരം മുറിച്ചുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കിയത്. വെട്ടൂർ, ഇടവ, വർക്കല തീരദേശ മേഖലയിലെ വീടുകളിലും കൃഷിയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും  വെള്ളം കയറി. പാപനാശം തീരത്ത് തിരമാലകൾ ശക്തി പ്രാപിക്കുന്നു.
 
ചെമ്മരുതി പഞ്ചായത്തിലെ പനയറ കല്ലണയാർ കരകവിഞ്ഞൊഴുകി. പനയറ, കുട്ടപ്പുര, കോവൂർ ഏലകളിലെ 80 ഏക്കർ നെൽ കൃഷി നശിച്ചു. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ നെൽകൃഷിയിലാണ് വെള്ളം കയറിയത്. കല്ലണയാറിന് കുറുകെയുള്ള ബണ്ട് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പൊട്ടിച്ച്‌ വെള്ളം ഒഴുക്കിവിട്ടു. ആറിന് സമീപമുണ്ടായിരുന്ന വീടുകളിലും വെള്ളം കയറി.
 

കെഎസ്‌ആർടിസി ബസി‌ന്‌ മുകളിൽ മരം വീണു

അമ്പലംമുക്കിൽ കെഎസ്‌ആർടിസി ബസിന്‌ മുകളിലേക്ക്‌ മരം ഒടിഞ്ഞു വീണ നിലയിൽ

അമ്പലംമുക്കിൽ കെഎസ്‌ആർടിസി ബസിന്‌ മുകളിലേക്ക്‌ മരം ഒടിഞ്ഞു വീണ നിലയിൽ

ആറ്റിങ്ങൽ 
അവനവഞ്ചേരി അമ്പലംമുക്കിൽ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന്‌ മുകളിലേക്ക്‌ മരം കടപുഴകി വീണു. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ്‌  അപകടം. ആറ്റിങ്ങലിൽനിന്നും നെടുമങ്ങാട് പോകുന്ന ബസിലേക്കാണ്  വാകമരം വീണത്. മുൻവശത്തെ ചില്ല് പൊട്ടി.  ആർക്കും പരിക്കില്ല. ആറ്റിങ്ങൽ അഗ്നിശമന സേനയെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top