16 September Monday

മുത്തൂറ്റ്‌ ഫിനാൻസ്‌ പണിമുടക്ക്‌ മൂന്നാം ദിവസത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Thursday Aug 22, 2019

മുത്തൂറ്റ് ഫിനാൻസ്‌ ജീവനക്കാർ തിരുവനന്തപുരം സോണൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു

 
തിരുവനന്തപുരം
മുത്തൂറ്റ് ഫിനാൻസ്‌ ജീവനക്കാരുടെ പണിമുടക്ക്‌ രണ്ട്‌ ദിവസം പിന്നിട്ടു. സംസ്ഥാനത്തെ 11 റീജ്യണുകളിലെ 650 ബ്രാഞ്ചുകളിലെയും ഹെഡ്‌ ഓഫീസ്, റീജ്യണൽ ഓഫീസുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിലേയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു. ശമ്പള വർധന നടപ്പാക്കുക, തൊഴിൽ മന്ത്രിയുടേയും ലേബർ കമീഷണറുടെയും സാന്നിധ്യത്തിൽ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ നടപ്പാക്കുക, തൊഴിൽ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നോൺ ബാങ്കിങ്‌ ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷ(സിഐടിയു) ന്റെ നേതൃത്വത്തിലാണ്‌ പണിമുടക്ക്‌. 
 
പണിമുടക്കിയ ജീവനക്കാർ ബുധനാഴ്‌ച തിരുവനന്തപുരം സോണൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ്  റീജ്യണൽ പ്രസിഡന്റ്‌ സി എസ് ഷിജു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ആർ എസ് മനോജ് കുമാർ, ജോയിന്റ്‌ സെക്രട്ടറി എം എസ്‌ അഭിലാഷ്, ബി എം കവിത, സുമേഷ് കുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top