28 September Tuesday

ബലിപെരുന്നാൾ ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

പാളയം ജുമാമസ്‌ജിദിൽ നടന്ന പെരുന്നാൾ നമസ്‌കാരം

തിരുവനന്തപുരം
ത്യാഗത്തിന്റെ സ്മരണയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പള്ളികളിലെ നമസ്‌കാരം. പരമാവധി 40 പേരാണ്‌ സാമൂഹ്യ അകലം പാലിച്ച്‌ പള്ളികളിലെത്തിയത്‌. തിരുവനന്തപുരത്ത്‌ പാളയം ജുമാമസ്‌ജിദിൽ പെരുന്നാൾ നമസ്‌കാരത്തിൽ പാളയം ഇമാം വി പി സുഹൈബ്‌ മൗലവി ബക്രീദ്‌ സന്ദേശം നൽകി.പൊതു ഈദ്‌ഗാഹുകൾ ഉണ്ടായിരുന്നില്ല. 
മണക്കാട് വലിയപള്ളി, മണക്കാട് സെൻട്രൽ ജുമാമസ്ജിദ്, ശാസ്തമംഗലം, അട്ടക്കുളങ്ങര, ചാല, തമ്പാനൂർ, വഴുതയ്ക്കാട്, കരമന, കല്ലാട്ടുമുക്ക്, പേരൂർക്കട, മെഡിക്കൽ കോളേജ്, പൂന്തുറ പുത്തൻപള്ളി, കേശവദാസപുരം, ശ്രീകാര്യം, വട്ടിയൂർക്കാവ്, ബീമാപള്ളി തുടങ്ങിയ ജമാഅത്തുകളുടെ നേതൃത്വത്തിൽ പെരുന്നാൾ നമസ്‌കാരത്തിന് ഇമാമുമാർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top