02 August Monday

പൂവാർ സഹകരണ ബാങ്കിന് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
കേരള ബാങ്കിന്റെ കടം 
പലിശ സഹിതം തിരിച്ചടയ്ക്കണം 
കോവളം 
കേരളബാങ്കിലെ കടംവീട്ടാൻ ഓഹരി പിൻവലിക്കാൻ നോക്കിയ പൂവാർ സർവീസ് സഹകരണ ബാങ്കിന് തിരിച്ചടി. 
ഓഹരി തിരിച്ചുനൽകണമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. അതിനെതിരെ കേരളബാങ്ക് സർക്കാരിനെ സമീപിച്ചു.  തുടർന്ന് രജിസ്ട്രാറുടെ ഉത്തരവ് നടപ്പാക്കുന്നത് രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉത്തരവിറക്കി.
2013ലാണ് പൂവാർ സഹകരണ ബാങ്ക് ജില്ലാസഹകരണ ബാങ്കിൽനിന്ന് രണ്ടുകോടി രൂപ വായ്പയെടുക്കുന്നത്. ഒരുകോടിരൂപയും അതിന്റെ പലിശയും പൂവാർ ബാങ്ക് തിരിച്ചടച്ചു. ബാക്കി കടം തീർക്കാൻ ഓഹരിത്തുക തിരിച്ചുനൽകണമെന്ന നിലപാടിലാണ് ഇപ്പോൾ തിരിച്ചടി ഉണ്ടായത്. ഇതോടെ കടം പലിശ സഹിതം തിരിച്ചടയ്‌ക്കേണ്ടിവരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top