31 July Saturday

അരുവിക്കരയിലെ റോഡുകൾ 
മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
ആര്യനാട്
അരുവിക്കര മണ്ഡലത്തിലെ തകർന്നുകിടക്കുന്ന റോഡുകൾ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. ജി സ്റ്റീഫൻ എംഎൽഎയുടെ അഭ്യർഥന പ്രകാരമായിരുന്നു സന്ദർശനം. കൊണ്ണിയൂർ - കാനക്കുഴി- പുനലാൽ റോഡ്‌, ഉറിയാക്കോട്‌ വളവ്‌ എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷം വെള്ളനാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിൽ ഉന്നതതല യോഗം ചേർന്നു.
    ഉറിയാക്കോട്‌ വളവ്‌ നികത്തുന്നതിനാവശ്യമായ നടപടികൾക്ക് നിർദേശം നൽകി. റോഡുകളുടെ നിർമാണ പ്രവർത്തനങ്ങളിൽ അടിയന്തര നടപടികൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. ജി സ്റ്റീഫൻ എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എസ് സുനിൽകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദുലേഖ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ മണികണ്ഠൻ, സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top