31 July Saturday

കോവിഡ് പ്രതിരോധം 
അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
പാറശാല - 
യുഡിഎഫ് നേതൃത്വത്തിലുള്ള കാരോട് പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിൽ പ്രതിഷേധം ശക്തം. സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന  ഭരണസമിതിക്കെതിരെ സിപിഐ എം കാരോട് ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ വിവിധ ബ്രാഞ്ചുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. 
ചെങ്കവിളയിൽ ഏരിയ സെക്രട്ടറി എസ് അജയകുമാർ, മാറാടിയിൽ ലോക്കൽ സെക്രട്ടറി ആർ സതികുമാർ, ചാരോട്ടുകോണത്ത് കടകുളം ശശി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ സുശീലൻ അമ്പനാവിളയിലും എസ് ഭുവനേന്ദ്രൻ പഴയ ഉച്ചക്കടയിലും എസ് കെ ബെൻഡാർവിൻ പ്ലാമൂട്ടുക്കടയിലും അഡ്വ. എഫ് ലോറൻസ് വെൺകുളത്തും പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top