25 August Sunday

ചേട്ടൻമാരുടെ സ‌്കൂളിലെ പുസ‌്തകങ്ങൾ സൂപ്പറാ...

സ്വന്തം ലേഖകൻUpdated: Saturday Jun 22, 2019

തൈക്കാട്‌ ഗവ.മോഡൽ എച്ച്‌എസ്‌എസിലെ ലൈബ്രറി സന്ദർശിച്ച മോഡൽ എൽപിഎസിലെ വിദ്യാർഥികൾ പുസ്‌തകങ്ങൾ പരിശോധിക്കുന്നു

തിരുവനന്തപുരം
ചേട്ടന്മാരുടെ സ‌്കൂളിലെ അമൂല്യ പുസ‌്തകശേഖരങ്ങൾ തൊട്ടും പേജുകൾ മറിച്ചും കടന്നുപോകുമ്പോൾ കുഞ്ഞനുജന്മാർക്ക‌് കൗതുകം. വലിയ സ‌്കൂൾ ലൈബ്രറിയെന്ന‌് പേരെടുത്ത ഗവ. മോഡൽ ബോയ‌്സ‌് എച്ച‌്എസ‌്എസിലെ ലൈബ്രറി കാണാനെത്തിയത‌് തൊട്ടപ്പുറത്തെ മോഡൽ ഗവ.എൽപിഎസിലെ വിദ്യാർഥികൾ. വായന വാരാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ആയിരത്തിലേറെ പുസ‌്തകങ്ങൾ ഇവിടെയുണ്ട‌്. പലതും അപൂർവ പുസ‌്തകങ്ങൾ. ബാല സാഹിത്യവും ഏറെ. സ‌്കൂൾ ലൈബ്രറിയിൽനിന്നും ക്ലാസ‌് ലൈബ്രറിയിൽനിന്നും ഇടവേളകളിൽ പുസ‌്തകങ്ങൾ വായിക്കാറുള്ളത‌് മൂന്നാംക്ലാസിലെ അമൂല്യയും വൈശാഖും കൃഷ‌്ണയും പങ്കുവച്ചു. കഥ എഴുത്തുകാരായ ഫായിസും ഗഗന താരയും അശ്വിൻരാജും പുസ‌്തകങ്ങൾ ഇഷ‌്ടപ്പെടുന്നവർ തന്നെ. ഗവ.മോഡൽ എച്ച‌്എസ‌്എസ‌് വൈസ‌് പ്രിൻസിപ്പൽ സുരേഷ‌് ബാബു, അധ്യാപകൻ റഹീം, ലൈബ്രേറിയന്മാരായ മഞ്ജു, നാഗ സുബു എന്നിവർ കുട്ടികളെ സ്വീകരിച്ചു. അധ്യാപകരായ സുനിത, രതീഷ‌്, ജീന, സിനി, സൗമ്യ എന്നിവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top