02 June Tuesday

കേന്ദ്രനയത്തിനെതിരെ പ്രതിഷേധവുമായി കർഷക സംഘം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

കാർഷിക മേഖല തകർക്കുന്ന കേന്ദ്രനയത്തിനെതിരെ കേരളകർഷകസംഘം രാജ്‌ഭവനുമുന്നിൽ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യുന്നു

തിരുവനന്തപുരം
രാജ്യത്തിന്റെ കാർഷിക മേഖല കോർപറേറ്റ് കമ്പനികൾക്ക് തീറെഴുതുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട്‌ സംസ്ഥാനത്ത്‌ 2500 കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ കർഷകസംഘം പ്രതിഷേധം സംഘടിപ്പിച്ചു. 
കോവിഡ് മഹാമാരി ദുരിതം വിതച്ച  ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ പദ്ധതി ആവിഷ്‌കരിക്കുന്നതിന്‌ പകരം കാർഷികമേഖല തകർക്കുന്നതിനും കോർപറേറ്റ് കമ്പനികൾക്ക്  അടിയറവയ്‌ക്കുന്നതിനുമുള്ള  പദ്ധതി നടപ്പാക്കുന്ന കേന്ദ്രസർക്കാരിനെതിരെയായിരുന്നു  പ്രതിഷേധം. തിരുവനന്തപുരത്ത് രാജ്ഭവന്‌ മുന്നിൽ സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ, സംസ്ഥാന വൈസ് പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ, എം വിജയകുമാർ, എസ് കെ പ്രീജ, വി എസ് പത്മകുമാർ, കെ സി വിക്രമൻ എന്നിവർ പങ്കെടുത്തു. 
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു‌ എല്ലായിടത്തും സമരപരിപാടി.
പ്രധാന വാർത്തകൾ
 Top