29 May Friday

എയർപോർട്ട്‌ ടു കെയർ സെന്റർ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
തിരുവനന്തപുരം 
അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊറോണ സ്‌ക്രീനിങ്ങിനായി 35 അംഗ മെഡിക്കൽ സംഘം. ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും യാത്രക്കാരെ നിരീക്ഷിക്കും. അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ യാത്രക്കാരെയും സ്‌ക്രീനിങ്ങ് ശേഷം മാത്രമാണ് എയർപോർട്ടിന് പുറത്തെത്തിക്കുക. 
    
ശനിയാഴ്‌ച പകൽ എട്ട്‌ വരെ  11 വിമാനങ്ങളിൽനിന്നായി  1401 അന്താരാഷ്ട്ര യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്.
 
യുഎഇ-, സിംഗപ്പൂർ, ഒമാൻ, ഖത്തർ,  ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള  വിമാനങ്ങളാണ് എത്തിയത്‌. ഇതിൽ രോഗലക്ഷണമുള്ള 18 പേരെ ഐസൊലേഷനിലും ആറുപേരെ സംസ്ഥാന സർക്കാരിന്റെ സമേതിയിലേക്കും മാറ്റി. 1377 യാത്രക്കാരെ വീടുകളിൽ കരുതൽ നിരീക്ഷണത്തിനായി അയച്ചു. യാത്രക്കാരെ മുഴുവൻ വിശദമായ പരിശോധനനയ്ക്ക് ശേഷമാണ്  വീടുകളിലേക്ക് പറഞ്ഞയക്കുന്നത്.  വീടുകളിലേക്ക് 28 ദിവസം കരുതൽ നിരീക്ഷണത്തിനായി അയക്കുന്നവർക്ക് ബോധവൽക്കരണ ക്ലാസും മെഡിക്കൽ സംഘം നൽകുന്നുണ്ട്. 
അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്ന സ്‌ക്രീനിങ്ങിൽ രോഗലക്ഷണം പ്രകടമായവരെ ആംബുലൻസ് ഉപയോഗിച്ചാണ് മെഡിക്കൽ കോളേജിലേക്കും  ജനറൽ ആശുപത്രിയിലേക്കും മാറ്റുന്നത്. സംസ്ഥാന സർക്കാരും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്നാണ് ഇവിടെ കൊറോണ സ്‌ക്രീനിങ്ങുമായി  ബന്ധപ്പെട്ട മുഴുവൻ പ്രവർത്തങ്ങളും നിയന്ത്രിക്കുന്നത്.
പ്രധാന വാർത്തകൾ
 Top