25 May Monday

അതിർത്തി കടത്തിവിടുന്നത്‌ അത്യാവശ്യക്കാരെ മാത്രം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

പാറശാല - അതിർത്തിയിലെ പളുകൽ ചെക്ക് പോസ്റ്റ് തമിഴ്നാട് പൊലീസ് അടച്ചപ്പോൾ

പാറശാല - 
കോവിഡ് 19 ഭീഷണിയെത്തുടർന്ന് പരിശോധന കർശനമാക്കിയതിനാൽ അടിയന്തര ആവശ്യങ്ങൾ ഉള്ള യാത്രക്കാരെ മാത്രമാണ്‌ അതിർത്തിയിലൂടെ തമിഴ്‌നാട്ടിലേക്ക്‌ കടത്തിവിടുന്നത്‌. 
 
ശനിയാഴ്ച ഉച്ചയ്‌ക്കുശേഷം കെഎസ്ആർടിസി ബസുകളുംഅതിർത്തി കടത്തിവിട്ടില്ല. കളിയിക്കാവിളയ്‌ക്ക് സമീപത്തെ പടന്താലുംമൂട് ചെക്ക് പോസ്റ്റിനടുത്ത്‌ വാഹനങ്ങളെ തടഞ്ഞു. സ്വകാര്യ വാഹനയാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചശേഷം അത്യാവശ്യ യാത്രയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമാണ് തമിഴ്നാട് പൊലീസും ആരോഗ്യ വകുപ്പധികൃതരും കടത്തിവിടുന്നത്. കന്നുമാമൂട്, കളിയിക്കാവിള, പനച്ചമൂട്, കോഴിവിള തുടങ്ങിയ ഭാഗങ്ങളിലെ തമിഴ്നാട്ചെക്ക് പോസ്റ്റുകളിൽ നിരവധി വാഹനങ്ങൾ തടഞ്ഞ് തിരികെ അയച്ചു.  ഇഞ്ചിവിള, പാറശാല റെയിൽവേ സ്റ്റേഷൻ, കോഴിവിള, ഉച്ചക്കട ,അമരവിള ചെക്ക് പോസ്റ്റ് തുടങ്ങിയ ഭാഗങ്ങളിൽ കേരള പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പരിശോധനയും ബോധവൽക്കരണവും തുടരുന്നുണ്ട്. 
 
ശനിയാഴ്ച ഇഞ്ചിവിളയിൽ 376 വാഹനങ്ങളിലെത്തിയ 575 ആൾക്കാരെയും, കോഴിവിളയിൽ 105 വാഹനത്തിലെത്തിയ 166 യാത്രക്കാരെയും, പാറശാല റെയിൽവേ സ്റ്റേഷനിൽ 75 യാത്രക്കാരെയും പരിശോധനയ്‌ക്ക് വിധേയമാക്കിയെങ്കിലും ഇവർക്ക് രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top