24 July Saturday

മെഡിക്കല്‍ കോളേജ് ഒപി ഇനി 9–-12 വരെ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
തിരുവനന്തപുരം
കോവിഡ് –-19ന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ ഒപിയുടെ പ്രവര്‍ത്തനം ചുരുക്കുന്നു. രാവിലെ ഒമ്പതുമുതല്‍ 12 വരെ മാത്രമാകും ഒപി. എട്ടുമുതല്‍ 11 വരെ ഒപി ടിക്കറ്റ് നല്‍കും. ആശുപത്രിയില്‍ ആള്‍ക്കൂട്ടം കുറയ്‌ക്കാനാണ്‌  തീരുമാനം. കൊറോണയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്‌ പാലിക്കണം. അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ ഹെല്‍പ്പ് ഡെസ്കില്‍ കഴിഞ്ഞ 14 ദിവസത്തെ സമ്പര്‍ക്കങ്ങളും ഇടപെടലുകളും നിര്‍ബന്ധമായും നൽകണം. അപകടത്തില്‍  ചികിത്സ തേടുന്നവർ നിരീക്ഷണത്തില്‍ കഴിയുന്നവരാണെങ്കിൽ ആ വിവരം മറച്ചുവയ്‌ക്കരുത്‌. ശനിയാഴ്ച മുതല്‍ നാലു കിടക്കയുള്ള പുതിയ തീവ്രപരിചരണവിഭാഗംകൂടി സജ്ജമായിട്ടുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top