25 May Monday

നിർദേശം ലംഘിച്ച പ്രവാസിക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
പാലോട്‌
കോവിഡ്‌–-19 സംശയത്തെത്തുടർന്ന്‌ നിരീക്ഷണത്തിലിരിക്കെ ആരോഗ്യവകുപ്പിന്റെ  നിർദേശങ്ങൾ ലംഘിച്ച പ്രവാസിക്കെതിരെ  കേസെടുത്തു. പെരിങ്ങമ്മല ഞാറനീലി പൊട്ടൻകുന്ന് ഹസീന മൻസിലിൽ മുഹമ്മദ് ഹുസൈനെതിരെയാണ് പാലോട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ 11നാണ് ഇയാൾ യുഎഇയിൽനിന്ന് നാട്ടിലെത്തിയത്‌.ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച ഇയാളെ സുഹൃത്തുക്കളോടൊപ്പം പുറത്തുകണ്ടിരുന്നു. തുടർന്ന്, പൊലീസ് തടഞ്ഞുവയ്ക്കുകയും മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ബന്ധുക്കളെ എൽപ്പിച്ച് നിരീക്ഷണത്തിൽ പാർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. 
 
നിരീക്ഷണത്തിലുള്ള മുഴുവൻ ആളുകളുടെയും വീടുകളിൽ ആരോഗ്യ വകുപ്പും പൊലീസുമെത്തി നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പാലോട് സിഐ സി കെ മനോജ് അറിയിച്ചു.
പ്രധാന വാർത്തകൾ
 Top