30 May Saturday

ആശുപത്രിയിൽ യൂത്ത്‌ കോൺഗ്രസിന്റെ അതിക്രമം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

വെള്ളറട

ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സ്ഥാപിച്ച വാഷ് ബൂത്തിൽ അതിക്രമം കാട്ടി യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ. പാറശാല മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ  സംഘടിച്ചെത്തിയവർ വാഷ് ബെയ്സിനു സമീപം  ഹാൻഡ് വാഷ് വയ്ക്കാൻ പാടില്ലെന്ന്‌ ആക്രോശിക്കുകയും ആശുപത്രിക്കുള്ളിൽ യൂത്ത്‌ കോൺഗ്രസിന്റെ പതാക കെട്ടി കൈകഴുകാൻ സ്ഥലമൊരുക്കാൻ ഡോക്ടറോട് ആവശ്യപ്പെടുകയുമായിരുന്നു.
 
ആവശ്യം അംഗീകരിക്കാത്ത ഡോക്ടറെ തടഞ്ഞുവയ്‌ക്കാനും ശ്രമിച്ചു. രോഗികളും മറ്റു ജീവനക്കാരും ഇവരെ നിർബന്ധിച്ചു മടക്കി. നൂറോളം രോഗികൾ ചികിത്സ തേടിയുണ്ടായിരുന്ന സാഹചര്യത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതാവിന്റെ പ്രശസ്‌തിക്ക്‌ വേണ്ടി നടത്തുന്ന പരാക്രമമാണ്‌ ഇതെന്ന്‌ കോൺഗ്രസുകാർ തന്നെ പറയുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top