27 May Wednesday
നെടുമങ്ങാട്‌ നഗരസഭാ മാസ്റ്റർ പ്ലാൻ

വസ്‌തു കണ്ടെത്താത്ത സ്‌റ്റേഡിയത്തിന്‌ നിലംനികത്തിയെന്ന്‌ കള്ളപ്രചാരണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
നെടുമങ്ങാട് 
നെടുമങ്ങാട്‌ നഗരസഭയിലെ  മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുന്ന സ്റ്റേഡിയത്തിന്റെ പേരില്‍ വ്യാജവാർത്ത നൽകി മാതൃഭൂമി പത്രം. മാസ്റ്റര്‍ പ്ലാനിനെ കുറിച്ചുള്ള പ്രാഥമിക അറിവില്ലാത്ത ലേഖകന്റെ കുബുദ്ധിയാണ്‌ വാര്‍ത്തയ്‌ക്കു പിന്നിൽ. നെടുമങ്ങാട്ട്‌ അത്യാധുനിക സ്റ്റേഡിയം വേണമെന്നത് ദീര്‍ഘകാലമായുള്ള കായികപ്രേമികളുടെ ആഗ്രഹമാണ്. അതിനാലാണ്‌ സുപ്രധാന പദ്ധതികളോടൊപ്പം സ്റ്റേഡിയവും മാസ്റ്റര്‍ പ്ലാനില്‍ ഇടംപിടിച്ചത്‌.
 
എന്നാൽ, പദ്ധതിക്കായി ഇതുവരെ സ്ഥലം കണ്ടെത്തിയിട്ടില്ല. മാതൃഭൂമി വാർത്തയിൽ പറയുന്നത്‌ പത്താംകല്ലിനു സമീപം 12 ഏക്കര്‍  നിലംനികത്തി സ്റ്റേഡിയം നിര്‍മിക്കാന്‍ പോകുന്നുവെന്നാണ്‌.
 
നഗരസഭയില്‍ മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ഥ്യമാകുന്നതോടെ അത്യാധുനിക സൗകര്യമുള്ള ഒരു സ്റ്റേഡിയം നെടുമങ്ങാട്‌ നഗരത്തില്‍ ഉണ്ടാകും.  എന്നാൽ, അത്‌ എവിടെ വേണമെന്നത്‌ കൂട്ടായ തീരുമാനത്തിലൂടെയേ കണ്ടെത്തൂ.  ആനമണ്ടത്തരം നിറഞ്ഞ വ്യാജവാർത്തയിൽ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈസ് ചെയര്‍പേഴ്സണ്‍ ലേഖ വിക്രമന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഹരികേശന്‍ നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top