29 May Friday

വാട്ടർ മിസ്റ്റ് ബുള്ളറ്റ് ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

വെഞ്ഞാറമൂട് അഗ്നിരക്ഷാനിലയത്തിന് അനുവദിച്ച വാട്ടർ മിസ്റ്റ് ബുള്ളറ്റ് ഡി കെ മുരളി എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്യുന്നു

വെഞ്ഞാറമൂട്
വെഞ്ഞാറമൂട് അഗ്നിരക്ഷാനിലയത്തിന് സ്വന്തമായി വാട്ടർ മിസ്റ്റ് ബുള്ളറ്റ് അനുവദിച്ചു. 
 
ഇടുങ്ങിയ റോഡുകളിലൂടെയുമെത്തി തീ അണയ്‌ക്കാൻ സാധ്യമാകുന്നതാണ്‌ വാട്ടർ മിസ്റ്റ് ബുള്ളറ്റ്. വെഞ്ഞാറമൂട് അഗ്നിരക്ഷാനിലയത്തിൽ ഡി കെ മുരളി എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. രണ്ടു വാട്ടർ മിസ്റ്റാണ് ബുള്ളറ്റിൽ ഉള്ളത്. അത്യാവശ്യഘട്ടങ്ങളിൽ സിലിൻഡറുകൾ മാനുവലായും ഉപയോഗിക്കാനാകും. വെഞ്ഞാറമൂട് അഗ്നിരക്ഷാനിലയത്തിന് പുതുതായി ലഭിച്ച ഹൈഡ്രോളിക് കട്ടർ, ജാക്കി സെറ്റ്, ഡിമോളിഷിങ് ഹാമർ, ഇൻഫ്രാറ്റബിൾ ടവർ ലൈറ്റ്, ചെയിൻ സോ എന്നിവയുടെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. അസി. സ്റ്റേഷൻ ഓഫീസർ എ നസീർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ രാജേന്ദ്രൻ നായർ, നിസാറുദീൻ, സീനിയർ ഫയർ ആൻഡ്‌ റെസ്ക്യു ഓഫീസർ ആർ അജിത്കുമാർ, സുമേഷ് സിവിൽ ഡിഫെൻസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top