01 December Tuesday

കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പനശാല നഗരസഭ പൂട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
ആറ്റിങ്ങല്‍
കൊറോണ വൈറസ്‌ ബാധ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാതെ പ്രവർത്തിപ്പിച്ച ആറ്റിങ്ങല്‍ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പനശാല നഗരസഭ പൂട്ടിച്ചു. കച്ചേരി ജങ്‌ഷൻ ആർഎന്‍പി ലെയ്‌നിലെ മദ്യവില്‍പ്പനശാലയാണ് പൂട്ടിച്ചത്.
ശനിയാഴ്ച പകൽ ഒന്നിന്‌ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന്‌ നഗരസഭാ ചെയര്‍മാന്‍ എം പ്രദീപിന്റെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ വിൽപ്പനശാല പൂട്ടാന്‍ ചെയര്‍മാന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ തുറക്കാന്‍ അനുമതി നൽകുകയുള്ളൂവെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു.
 
കോവിഡ്‌–-19ന്റെ പശ്ചാത്തലത്തില്‍ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനത്തിന് വിവിധ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ബ്രേക്ക്‌ ദ ചെയിൻ പദ്ധതി നടപ്പാക്കൽ, കൂടുതല്‍ കൗണ്ടർ തുറന്ന് തിരക്ക് ഒഴിവാക്കല്‍, വരിനില്‍ക്കുന്നതില്‍ അകലം പാലിക്കല്‍ തുടങ്ങിയവയൊന്നും ഇവിടെ നടപ്പാക്കുന്നില്ലെന്ന്‌ കണ്ടെത്തി. ഒറ്റ കൗണ്ടര്‍ മാത്രമായതിനാല്‍ ദീര്‍ഘനേരം ക്യൂ നിന്നാൽ മാത്രമേ ഇവിടെ മദ്യം ലഭിക്കുകയുള്ളൂ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top