25 May Monday

വിദേശത്ത് നിന്നെത്തിയവരെ പരിശോധനയ്‌ക്കയച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
പാറശാല
തമിഴ്‌നാട്ടിൽനിന്നെത്തിയ ശ്രീലങ്കൻ സ്വദേശിയെയും വിദേശത്ത്‌ നിന്നെത്തിയ ദമ്പതികളെയും പരിശോധനയ്‌ക്ക്‌ വിധേയരാക്കി. അമരവിള ചെക്ക് പോസ്റ്റിലെ പരിശോധനയ്‌ക്കിടെയാണ്‌ ഇവരെ നിരീക്ഷണത്തിനയച്ചത്‌.
ബസിലെത്തിയ ശ്രീലങ്കൻ പൗരൻ, ദുബായിൽനിന്ന്‌ ബംഗളൂരുവിലെത്തി, പിന്നീട്‌ ബസ് മാർഗം നാഗർകോവിലിൽ എത്തി അവിടെനിന്ന്‌ കാറിൽവന്ന കൊല്ലം സ്വദേശികൾ എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചത്. 
പരിശോധനയിൽ ഇവർക്ക് രോഗലക്ഷണമില്ല എന്ന്‌ കണ്ടെത്തിയതിനാൽ വീടുകളിലേക്കയച്ചു.
പ്രധാന വാർത്തകൾ
 Top