22 April Monday
മാറുമറയ്ക്കൽ സമരം പാഠപുസ്തകത്തിൽനിന്ന‌് ഒഴിവാക്കൽ

പ്രതികരിക്കാത്ത എംപിക്കെതിരെ പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019
വെള്ളറട >  മാറുമറയ‌്ക്കൽ സമരം പാഠപുസ്തകങ്ങളിൽനിന്ന‌് ഒഴിവാക്കിയതിൽ നിശ്ശബ്ദത പാലിക്കുന്ന  ശശി തരൂർ എംപിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു.  കേരള നവോത്ഥാനത്തിലെ പ്രധാനപ്പെട്ട ഏടായ മാറുമറയ്ക്കൽ സമരത്തെ കേന്ദ്രസർക്കാർ പാഠപുസ്തത്തിൽനിന്ന് ഒഴിവാക്കുന്നതിനെതിരെ ശശി തരൂർ ഒരു പ്രസ്താവനപോലും നൽകിയിട്ടില്ല. ഇത‌്  കേന്ദ്ര സർക്കാരിന്റെ സവർണ താൽപ്പര്യങ്ങളെ പിന്തുണയ‌്ക്കുന്നത‌ുകൊണ്ടാണെന്ന  വാദം ശക്തമാവുകയാണ‌്. പരണിയം, പാറശാല, നെടുവാൻവിള, തിരുപുറം, പുത്തൻകട, അരുമാനൂർ‌‌, നാഗർകോവിൽ, നെയ്യൂർ, കളിയിക്കാവിള, ബാലരാമപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് മാറുമറയ‌്ക്കൽ സമരം നടന്നത‌്.  തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെ ശശി തരൂർ എത്തിയെങ്കിലും ഈ വിഷയം അറിഞ്ഞമട്ട‌് ഭാവിച്ചില്ല.
പ്രധാന വാർത്തകൾ
 Top